അഞ്ഞൂറിലേറെ പെണ്‍കുട്ടികള്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു നായിക; ഒലീവിയ ഹസിയുടെ ജീവിതത്തിൽ വഴിത്തിരിവായ ചിത്രമായിരുന്നു റോമിയോ ആൻഡ് ജൂലിയറ്റ്

റോമിയോ ആൻഡ് ജൂലിയറ്റ് എന്ന ക്ലാസിക് ചിത്രത്തിലൂടെയാണ് നടി ഒലീവിയ ഹസി ജനമനസുകളിൽ ഇടം നേടുന്നത്. അഞ്ഞൂറിലേറെ പെണ്‍കുട്ടികള്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്നാണ് സംവിധായകന്‍ ഒലീവിയയെ തിരഞ്ഞെടുത്തത്. ലിയോനാര്‍ഡ് വൈറ്റിങ് നായകനായ ചിത്രം ഒലീവിയ ഹസിയുടെ ജീവിതത്തില്‍ വഴിത്തിരിവായി.

ഹൃദയസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒലീവിയ ഹസി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. കാലിഫോര്‍ണിയയിലായിരുന്നു അന്ത്യം. പഠനകാലത്ത് തന്നെ ഒലീവിയ ഹസി അഭിനയജീവിതം ആരംഭിച്ചു. പഠനകാലത്താണ് ഒലീവിയ ഹസി ഇറ്റാലിയ കോന്റി നാടക അക്കാദമിയില്‍ ചേർന്ന് അഭിനയജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് ടെലിവിഷന്‍ ഷോകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു.

‘ദ ബാറ്റില്‍ ഓഫ് വില്ല ഫിയോറീത്ത’യിലൂടെയാണ് ഒലീവിയ ഹസി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഫ്രാങ്കേ സെഫിരെല്ലി സംവിധാനം ചെയ്ത ‘റോമിയോ ആന്റ് ജൂലിയറ്റാ’ണ് ഒലീവിയയുടെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. ലിയോനാര്‍ഡ് വൈറ്റിങ് ആയിരുന്നു ചിത്രത്തില്‍ റോമിയോയുടെ വേഷത്തില്‍ നായകനായി വേഷമിട്ടത്. 1968-ല്‍ റിലീസ് ചെയ്ത ചിത്രം വന്‍വിജയമായി. മികച്ച ഛായാഗ്രഹണത്തിനും മികച്ച കോസ്റ്റ്യൂം ഡിസൈനിനുമുള്ള ഓസ്‌കർ പുരസ്‌കാരം നേടുകയും ചെയ്തു.

ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖതാരങ്ങള്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഒലീവിയയും ലിയോനാര്‍ഡ് വൈറ്റിങും സ്വന്തമാക്കിയിരുന്നു. ദ സമ്മര്‍ടൈം കില്ലര്‍, ലോസ്റ്റ് ഹൊറൈസണ്‍, ബ്ലാക്ക് ക്രിസ്മസ്, ദ കാറ്റ് ആന്റ ദ കാനറി തുടങ്ങിയവ ഒലീവിയ ഹസിയുടെ ശ്രദ്ധേയ സിനിമകളാണ്. 2015-ല്‍ റിലീസ് ചെയ്ത സോഷ്യല്‍ സൂയിസൈഡ് ആണ് ഏറ്റവുമൊടുവില്‍ വേഷമിട്ട സിനിമ. ജീസസ് ഓഫ് നസ്രത്ത്, ദ പൈരേറ്റ്, ലോണ്‍സം ഡോവ്, മര്‍ഡര്‍ ഷി റോട്ട് തുടങ്ങിയ ടിവി സീരീസുകളിലും ഡെഡ് മാന്‍സ് ഐലന്‍ഡ്, മദർ തെരേസയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള മദര്‍ ഓഫ് കൊല്‍ക്കത്ത തുടങ്ങിയ ടെലിഫിലിമുകളില്‍ ഒലീവിയ ഹസി അഭിനയിച്ചിട്ടുണ്ട്.

Latest Stories

അമിത്ഷായ്ക്ക് അംബേദ്കറോട് പുച്ഛം; ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സാമ്പത്തിക നയമാണെന്ന് മുഖ്യമന്ത്രി

ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ജലദോഷത്തിന് കാരണമാകുന്ന സാധാരണ ശ്വസനപ്രശ്‌നം; ആശങ്ക വേണ്ടെന്ന് ഡിജിഎച്ച്എസ്

അല്ലു അര്‍ജുന് ആശ്വാസം; പുഷ്പ ടു റിലീസിനിടെ സ്ത്രീ മരിച്ച കേസില്‍ ജാമ്യം

'നിങ്ങളുടെ സേവനങ്ങള്‍ക്ക് പെരുത്ത നന്ദി', ഹിറ്റ്മാന്‍ യുഗം അവസാനിച്ചു, നിര്‍ണായക തീരുമാനം രോഹിത്തിനെ അറിയിച്ച് സെലക്ടര്‍മാര്‍

വടകര കാരവാന്‍ അപകടം; യുവാക്കളുടെ മരണകാരണം കണ്ടെത്തി എന്‍ഐടി സംഘം

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു; അപകടം ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം

BGT 2024-25: 'കോഹ്‌ലിയുടെ പ്രശ്നം ഷോട്ട് സെലക്ഷനല്ല, അത് മറ്റൊന്ന്'; നിരീക്ഷണവുമായി ഗവാസ്കര്‍

ആ ഓസീസ് താരം ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍...; മാരക കോമ്പിനേഷന്‍ അവതരിപ്പിച്ച് ശാസ്ത്രി

മറക്കാനാവാത്തത് കൊണ്ടാണ് വന്നത്..; എംടിയുടെ വസതിയില്‍ കണ്ണീരോടെ മമ്മൂട്ടി

കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷൻ എംഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം