ബീസ്റ്റിലെ വിമാന രംഗത്തെ കുറിച്ച് തനിക്ക് ചോദ്യങ്ങളുണ്ടെന്ന് പൈലറ്റ്; വിജയ് തിരക്കഥ തിരഞ്ഞെടുക്കുമ്പോ ശ്രദ്ധിക്കണമെന്ന് ആരാധകര്‍

വിജയ് ചിത്രം ബീസ്റ്റിലെ ക്ലൈമാക്‌സ് വിമാന രംഗത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടുള്ള ഒരു ഐഎഎഫ് പൈലറ്റിന്റെ ട്വീറ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ട്’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

പാക്കിസ്ഥാനില്‍ നിന്ന് തീവ്രവാദിയെ വിജയ് ഫൈറ്റര്‍ ജെറ്റില്‍ കടത്തികൊണ്ടുവരുന്നതാണ് രംഗം. വിജയ് തന്നെയാണ് ഫൈറ്റര്‍ ജെറ്റിന്റെ പൈലറ്റ്. പാക്കിസ്ഥാന്‍ പട്ടാളം ഫൈറ്റര്‍ ജെറ്റില്‍ നിന്ന് വിജയ്യുടെ ഫൈറ്റര്‍ ജെറ്റിന് നേരേ മിസൈല്‍ വിടുമ്പോള്‍ വിജയ് അതിനെ മറികടക്കുന്നത് അനായാസമാണ്.

ഈ ഒരു രംഗം സാമാന്യ യുക്തിയ്ക്ക് നിരക്കാത്തതാണ് എന്നാണ് പ്രധാനമായി ഉന്നയിക്കുന്നത്. ഒപ്പം സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ വിജയ് കുറച്ചുകൂടി തിരക്കഥയില്‍ ശ്രദ്ധ പാലിക്കണമെന്നും സംവിധായകര്‍ ഇത്തരം സീനുകള്‍ ഒഴിവാക്കാന്‍ ബുദ്ധിപ്രയോഗിക്കണമെന്നുമാണ് വിമര്‍ശനം.

നെല്‍സണ്‍ ദിലീപ്കുമാറിന്റെ ചിത്രം ‘ബീസ്റ്റ്’ കഴിഞ്ഞ ഏപ്രില്‍ 13 നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. വിജയ് ഒരു റോ ഏജന്റായാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

Latest Stories

CSK UPDATES: വിസിൽ അടി പാട്ടൊന്നും ചേരില്ല, തിത്തിത്താരാ തിത്തിത്തെയ് കറക്റ്റ് ആകും; അതിദയനീയം ഈ ചെന്നൈ ബാറ്റിംഗ്, വമ്പൻ വിമർശനം

IPL 2025: സഞ്ജു നിങ്ങൾ പോലും അറിയാതെ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ പണി, രാജസ്ഥാൻ നൽകിയിരിക്കുന്നത് വലിയ സൂചന; സംഭവം ഇങ്ങനെ

IPL 2025: മോശം പ്രകടനത്തിനിടയിലും ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ, അതുല്യ ലിസ്റ്റിൽ ഇനി മലയാളി താരവും; കൈയടിച്ച് ആരാധകർ

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; ആറ് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

RR VS CSK: വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ, തുടർച്ചയായ രണ്ടാം മത്സരത്തിലും ദുരന്തമായി സഞ്ജു; ഈ പോക്ക് പോയാൽ ഇനി ഇന്ത്യൻ ടീം സ്വപ്നത്തിൽ കാണാം

IPL 2025: ആ പദം ഇനി ആർസിബി ബോളർമാർക്ക് തരില്ല, ചെണ്ടകൾ അല്ല ഞങ്ങൾ നാസിക്ക് ഡോൾ തങ്ങൾ ന്ന് ചെന്നൈ ബോളർമാർ; വന്നവനും പോയവനും എല്ലാം എടുത്തിട്ട് അടി

ഇത് ഒരു അമ്മയുടെ വേദനയാണ്; പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല; ഇനി ചതിക്കുകയും ഇല്ലെന്ന് മല്ലിക സുകുമാരന്‍

മാസപ്പിറ ദൃശ്യമായി കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍; 50 മാവോയിസ്റ്റുകള്‍ കീഴടങ്ങിയത് ബിജാപൂരില്‍

IPL 2025: യശസ്‌വി ജയ്‌സ്വാളിന്റെ കാര്യത്തിൽ തീരുമാനമായി; ടി 20 ഫോർമാറ്റിൽ നിന്ന് ഇപ്പോഴേ വിരമിച്ചോളൂ എന്ന് ആരാധകർ