മോഹന്‍ലാലിന് മാരുതിക്കാറും പ്രിയദര്‍ശന് അംബാസഡര്‍ കാറും സമ്മാനിച്ച നിര്‍മ്മാതാവ് ; ഒടുവില്‍ ഓര്‍മ്മ നശിച്ചപ്പോള്‍ ആരും ആര്‍ക്കും വേണ്ടാതായ പി.കെ.ആര്‍ പിള്ളയുടെ കഥ!

ഒരു കാലത്ത് മലയാളസിനിമയിലെ അഭിമാനമായിരുന്ന ഷിര്‍ദ്ദിസായി ക്രിയേഷന്‍സിന്റെ സാരഥിയായ നിര്‍മ്മാതാവ് പികെആര്‍ പിള്ള. ആ ബാനറില്‍ ഒരുക്കിയ പ്രശ്‌സ്ത സിനിമകളിലൊന്ന് മാത്രമാണ് ചിത്രം. മലയാള സിനിമാചരിത്രത്തിലാദ്യമായി ഒരു തിയേറ്ററില്‍ 365 ദിവസം പ്രദര്‍ശനം നടത്തിയ ചിത്രം. വന്ദനവും അമൃതം ഗമയയും അര്‍ഹതയും അഹവും ഏയ് ഓട്ടോയും കിഴക്കുണരും പക്ഷിയും ഊമപ്പെണ്ണിന് ഉരിയാടാ പയ്യനുമൊക്കെ ആ ചിത്രങ്ങളുടെ പട്ടികയില്‍ ചിലതുമാത്രം. പരിചപറമ്പില്‍ കുഞ്ഞന്‍പിള്ള രാമചന്ദ്രന്‍പിള്ള എന്ന പികെആര്‍ പിള്ള അങ്ങനെ മലയാള സിനിമാ വ്യവസായ രംഗത്ത് ഒഴിവാക്കാനാവാത്ത ഒരു നാമമായി മാറുകയായിരുന്നു.

നിര്‍മ്മാണ രംഗത്ത് അദ്ദേഹം അരങ്ങേറ്റം തുടങ്ങിയത് 1984 ലാണ്. വെപ്രാളം എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. അതിലെ നായകവേഷം ചെയ്തതും പി.കെ.ആര്‍. പിള്ളയായിരുന്നു. പക്ഷേ ഷിര്‍ദ്ദിസായി ഫിലിംസിന്റെ തലവര മാറ്റിക്കുറിച്ചത് ‘ചിത്ര’മെന്ന സിനിമയാണ്.

ആ സിനിമയുടെ നൂറാം ദിവസം ആഘോഷിക്കുന്ന വേളയില്‍ ചിത്രത്തിലെ നായകനായ മോഹന്‍ലാലിന് ഒരു പുതുപുത്തന്‍ മാരുതിക്കാര്‍ വാങ്ങികൊടുത്തുകൊണ്ടാണ് പികെആര്‍ പിള്ള തന്റെ സന്തോഷം പങ്കിട്ടത്. അതുകൊണ്ടും തൃപ്തി വരാഞ്ഞിട്ട് പത്ത് പവന്റെ സ്വര്‍ണ്ണ കീചെയിന്‍ കൂടി അദ്ദേഹം ലാലിന് പണിത് സമ്മാനിച്ചു.

സംവിധായകന്‍ പ്രിയദര്‍ശന് അദ്ദേഹമൊരു അംബാസിഡര്‍ കാറാണ് നല്‍കിയത്. നായികയായ രഞ്ജിനിക്ക് അന്നത്തെ കാലത്ത് 75000 രൂപയോളം വില വരുന്ന ടിവിയും വിസിആറുമാണ് സമ്മാനിച്ചു. പികെആര്‍ പിള്ളയുടെ ഈ ദൗര്‍ബ്ബല്യമായിരുന്നു അദ്ദേഹത്തിന് വലിയ വിനയായി മാറിയതും. അടുത്തുകൂടിയവരെല്ലാം അദ്ദേഹത്തെ സമര്‍ത്ഥമായി കബളിപ്പിച്ചുമുങ്ങുകയായിരുന്നു.

പികെആര്‍ പിള്ളയുടെ സുവര്‍ണ്ണനാളുകളില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സിനിമാസുഹൃത്തുക്കളിലാരും അദ്ദേഹത്തെ തിരിഞ്ഞു നോക്കിയില്ല. അവസാനം മലയാള സിനിമയ്ക്കും സിനിമാ പ്രേമികള്‍ക്കും ഒരിക്കലും മറക്കാനാവാത്ത സിനിമകള്‍ സമ്മാനിച്ച പികെആര്‍ പിള്ള കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍ അദ്ദേഹത്തിന്റെ ജീവിതം വീണ്ടും ചര്‍ച്ചയാവുകയാണ്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന