മോഹന്‍ലാല്‍- ജീത്തു ചിത്രം റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചു

മോഹന്‍ലാല്‍-ജീത്തു ജോസഫ് ബിഗ് ബജറ്റ് ചിത്രം റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചു. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിക്കുന്ന സിനിമ കോവിഡ് പ്രതിസന്ധിമൂലം ഇടയ്ക്കുവച്ച് നിര്‍ത്തിവച്ചിരുന്നു. മൂന്ന് വര്‍ഷത്തിനു ശേഷം സിനിമയുടെ ചിത്രീകരണം ഇന്ന് വീണ്ടും തുടങ്ങുകയാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ് അറിയിച്ചു.

തൃഷയാണ് ചിത്രത്തില്‍ നായിക. സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ എത്തുന്നത്.തന്റെ ജീവിതത്തിലിന്നോളം ചെയ്തിട്ടുളളതില്‍ ഏറ്റവും ചെലവേറിയ സിനിമയാണെന്ന് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. എറണാകുളം , ധനുഷ്‌കോടി, ഡല്‍ഹി, ഉസ്‌ബെക്കിസ്ഥാന്‍, കെയ്‌റോ, ലണ്ടന്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

സിനിമയുടെ ആദ്യഘട്ട ചിത്രീകരണം 2020 തുടക്കത്തില്‍ കൊച്ചിയില്‍ തുടങ്ങിയിരുന്നു. വിദേശ രാജ്യങ്ങള്‍ പ്രധാന ലൊക്കേഷനായതിനാല്‍ കോവിഡ് വ്യാപനത്തോടെ ചിത്രീകരണം പൂര്‍ണമായും നിര്‍ത്തിവയ്ക്കേണ്ടി വന്നു. ഇന്ദ്രജിത്ത്, സുരേഷ് മേനോന്‍, സിദ്ദിഖ്, ദുര്‍ഗ കൃഷ്ണ, ആദില്‍ ഹുസൈന്‍, ചന്തുനാഥ് എന്നിവരാണ് മറ്റുതാരങ്ങള്‍. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി.എസ്. വിനായക്. സംഗീതം വിഷ്ണു ശ്യാം.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം