'പടച്ചോനേ ഇങ്ങള് കത്തോളീ..'യുമായി ശ്രീനാഥ് ഭാസി, ചിത്രീകരണം പൂര്‍ത്തിയായി

ശ്രീനാഥ് ഭാസി-ആന്‍ ശീതള്‍ പ്രധാന ജോഡികളായി അഭിനയിച്ച് ബിജിത് ബാല സംവിധാനം ചെയ്യുന്ന ഒരു കുടുംബ-ഹാസ്യ ചിത്രം ‘പടച്ചോനേ ഇങ്ങള് കത്തോളീ..’യുടെ ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായി. ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന നാലാമത് ചിത്രം ആണ് ഇത്. വെള്ളം, അപ്പന്‍ എന്നീ ചിത്രങ്ങളാണ് മുന്‍പ് ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിച്ച പ്രമുഖ സിനിമകള്‍.

ഗ്രേസ് ആന്റണി, രസ്‌ന പവിത്രന്‍, അലെന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരന്‍, ദിനേശ് പ്രഭാകര്‍, ശ്രുതി ലക്ഷ്മി, നിര്‍മല്‍ പാലാഴി, വിജിലേഷ്, നിര്‍മ്മാതാക്കളില്‍ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, കൂടാതെ നാഥാനിയേല്‍ മഠത്തില്‍ ഉണ്ണി ചെറുവത്തൂര്‍, രഞ്ജിത്ത് കണ്‍കോല്‍, എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്ണി വെയ്ന്‍ ചിത്രത്തില്‍ അതിഥി വേഷം അവതരിപ്പിക്കുന്നു.

ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനൊപ്പം തന്നെ സംഗീതത്തിനും പ്രണയത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്ന മുഴുനീള എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏതാനും കാലങ്ങള്‍ക്ക് ശേഷമാണ് മലയാള സിനിമയിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട ഈ ജനപ്രിയ ഫോര്‍മാറ്റില്‍ ഒരു ചിത്രം ഒരുങ്ങുന്നത്.

ഷാന്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. രചന: പ്രദീപ് കുമാര്‍ കാവുംതറ, ഛായാഗ്രഹണം: വിഷ്ണു പ്രസാദ്, എഡിറ്റര്‍: കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, ആര്‍ട്ട് ഡയറക്ടര്‍: അര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ്: രഞ്ജിത്ത് മണാലിപ്പറമ്പില്‍, കോസ്റ്റ്യൂംസ്: സുജിത്ത് മട്ടന്നൂര്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ്: ആന്റപ്പന്‍ ഇല്ലിക്കാട്ടില്‍ & പേരൂര്‍ ജെയിംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷിജു സുലേഖ ബഷീര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍സ്: കിരണ്‍ കമ്പ്രത്ത്, ഷാഹിദ് അന്‍വര്‍, ജെനി ആന്‍ ജോയ്, സ്റ്റില്‍സ്: ലെബിസണ്‍ ഗോപി, ഡിസൈന്‍സ്: മൂവി റിപ്പബ്ലിക്, പി. ആര്‍. ഓ.: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം ആര്‍ പ്രൊഫഷണല്‍.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്