തെന്നിന്ത്യന്‍ നടി പ്ലാസ്റ്റിക് സര്‍ജറിയ്ക്കിടെ മരിച്ചു, ചികിത്സയ്ക്ക് പോയത് വീട്ടില്‍ പോലും പറയാതെ

പ്രശസ്ത കന്നഡ ടിവി താരം ചേതന രാജ് (21) ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറിക്കിടെ മരിച്ചു. ശരീരത്തില്‍ നിന്നും കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കാണ് നടി ആശുപത്രിയില്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

എന്നാല്‍ ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവരുടെ ആരോഗ്യ നില വഷളാവുകയായിരുന്നു. ആശുപത്രിയില്‍ രഹസ്യമായിട്ടാണ് നടി ശസ്ത്രക്രിയയ്ക്കെത്തിയത്. മാതാപിതാക്കളോടു പോലും ചികിത്സയുടെ കാര്യം വെളിപ്പെടുത്താത്ത നടി ഉറ്റ സുഹൃത്തുക്കളോട് വിവരം പങ്കുവച്ചിരുന്നു.

Read more

ചേതന രാജിന്റെ മരണം ചികിത്സ നടത്തി ഡോക്ടര്‍ക്ക് സംഭവിച്ച പിഴവാണെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനായി ചേതനയുടെ മൃതദേഹം രാമയ്യ ആശുപത്രിയലേക്ക് മാറ്റി.