തെക്കന്‍ തല്ല് കേസ് വരുന്നു; റിലീസ് തിയതി പുറത്ത്

ബിജു മേനോന്‍, പദ്മപ്രിയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രം ‘ഒരു തെക്കന്‍ തല്ല് കേസ്’ നെറ്റ്ഫ്‌ലിക്‌സിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുന്നു. ഈ മാസം ആറ് മുതലാണ് സിനിമ നെറ്റ്ഫ്‌ലിക്‌സിലെത്തുന്നത്. ചിത്രത്തിന്റെ സംവിധാനം നവാഗതനും ‘ബ്രോ ഡാഡി’യുടെ സഹ രചയിതാവുമായ ശ്രീജിത്ത് എന്‍ ആണ്.

ജി ആര്‍ ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥയെ ആസ്പദമാക്കി രാജേഷ് പിന്നാടനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത, സി വി സാരഥി എന്നിവരാണ് നിര്‍മ്മാണം. മധു നീലകണ്ഠന്‍ ഛായാഗ്രഹണം.

Read more

മലയാളത്തിലെ പ്രശസ്ത പോസ്റ്റര്‍ ഡിസൈനിംഗ് സ്ഥാപനമായ ഓള്‍ഡ് മങ്ക്‌സിന്റെ സാരഥി കൂടിയാണ് ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത്. സംഗീതം ജസ്റ്റിന്‍ വര്‍ഗ്ഗീസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസര്‍ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്, കലാസംവിധാനം ദിലീപ് നാഥ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റില്‍സ് അനീഷ് അലോഷ്യസ്, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുനില്‍ കാര്യാട്ടുക്കര, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രണവ് മോഹന്‍.