യുവതാരങ്ങള്‍ ഒന്നിക്കുന്ന സ്‌റ്റൈലിഷ് ത്രില്ലര്‍ 'ത്രയം' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി

നവാഗതനായ സഞ്ചിത് ചന്ദ്രസേനന്റെ സംവിധാനത്തില്‍ അരുണ്‍ കേ ഗോപിനാഥന്‍ തിരക്കഥയെഴുതി ജനപ്രിയ യുവതാരങ്ങള്‍ ഒന്നിക്കുന്ന മള്‍ട്ടിഹീറോ ത്രില്ലര്‍ ചിത്രം ‘ത്രയം’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍, നിരഞ്ച് രാജു, ചന്തുനാഥ്, അജു വര്‍ഗീസ്, ഡെയ്ന്‍ ഡേവിസ്, രാഹുല്‍ മാധവ്, ഷാലു റഹീം, അനാര്‍ക്കലി മരക്കാര്‍ എന്നിവര്‍ ആണ് പ്രധാന കഥാപാത്രങ്ങളെ അതരിപ്പിച്ചിരിക്കുന്നത്.

തിരക്കേറിയ നഗരത്തില്‍ രാത്രിയുടെ പശ്ചാത്തലത്തില്‍ ചങ്ങല കണ്ണി പോലെ കോര്‍ക്കപെട്ട് കിടക്കുന്ന പകയുടെയും കുറ്റ കൃത്യങ്ങളുടെയും പ്രണയത്തിന്റെയും ഒക്കെ സംഘര്‍ഷഭരിതമായ ചുറ്റുപാടിലേക്ക് പല ജീവിത സാഹചര്യങ്ങളില്‍ നിന്നും വന്നുകയറുന്ന കുറച്ച് യുവാക്കളിലൂടെ അവതരിപിക്കുന്ന ആക്ഷനും സ്‌റ്റൈലിനും വയലന്‍സിനും എല്ലാം പ്രാധാന്യം കൊടുത്തുകൊണ്ട് അവതരിപ്പിക്കുന്ന ത്രില്ലര്‍ ചിത്രമാണ് ‘ത്രയം’. പൂര്‍ണമായും രാത്രിയില്‍ ചിത്രീകരിച്ച ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അരുണ്‍ മുരളീധരന്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സ്‌റ്റൈലിഷ് എഡിറ്റിംഗ് ശൈലി കൊണ്ട് എന്നും പേരുകേട്ട ഡോണ്‍മാക്‌സ് ആണ് ചിത്രത്തിന്റെ ത്രസിപ്പിക്കുന്ന ടീസര്‍ കട് ചെയ്തിരിക്കുന്നത്.

ജിജു സണ്ണി ഛായാഗ്രഹണവും രതീഷ് രാജ് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീവ് ചന്തിരൂര്‍, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, കല: സൂരജ് കുറവിലങ്ങാട്, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, സംഘടനം: ഫീനിക്‌സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷിബു രവീന്ദ്രന്‍, വി എഫ് എക്‌സ്: ഐഡന്റ് ലാബ്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, പി ആര്‍ ഒ: ആതിര ദില്‍ജിത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം ആര്‍ പ്രൊഫഷണല്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം