'ഇത് മാധവന്‍റെയും ശങ്കുണ്ണിയുടെയും പകപ്പോര്'; മികച്ച പ്രതികരണങ്ങളുമായി 'തെക്ക് വടക്ക്' മുന്നേറുന്നു

എസ്. ഹരീഷിന്റെ രചനയിൽ പ്രേം ശങ്കർ സംവിധാനം ചെയ്ത വിനായകന്‍-സുരാജ് വെഞ്ഞാറമൂട് കോമ്പോ ചിത്രമാണ് ‘തെക്ക് വടക്ക്’. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട സിനിമ. ചിത്രം റിലീസ് ആയതിന് പിന്നാലെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് മാധവന്‍റെയും ശങ്കുണ്ണിയുടെയും പകപ്പോര് എന്ന് തന്നെ പറയാം.

വിനായകനും സുരാജ് വെഞ്ഞാറുമൂടും ഒന്നിക്കുന്ന ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷക മനംനിറച്ച പെർഫോമൻസുമായി സുരാജും വിനായകനും തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. നർമത്തിൽ പൊതിഞ്ഞ ഈ പകപ്പോര് കഥ പ്രേക്ഷകർ ഇതിനോടകം തന്നെ ഏറ്റെടുത്തു.

30 വര്‍ഷമായി തുടരുന്ന മാധവന്റെയും ശങ്കുണ്ണിയുടെയും ശത്രുതയും കേസുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. പ്രേം ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം എസ്. ഹരീഷിന്റെ രാത്രി കാവല്‍ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ്.

റിട്ടയേര്‍ഡ് കെഎസ്ഇബി എഞ്ചിനീയര്‍ മാധവനായാണ് വിനായകന്‍ വേഷമിടുന്നത്. സുരാജ് അരിമില്‍ ഉടമ ശങ്കുണ്ണി ആയാണ് എത്തുന്നത്. കഷണ്ടിയും നരച്ച കൊമ്പന്‍ മീശയുമായി പെട്ടെന്ന് തിരിച്ചറിയാത്ത ഭാവഭേദമാണ് വിനായകന്റേത്. നരയും പല്ലിലെ പ്രത്യേകതയുമായാണ് സുരാജിന്റെ മേക്കോവര്‍. കോട്ടയം രമേഷ്, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍, മനോജ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ചിരിയും തമാശയും തന്നെയാണ് സിനിമയില്‍ എന്ന് വ്യക്തമാക്കുന്ന ട്രെയ്ലറില്‍ വിനായകനും സുരാജിനും ഒപ്പം വൈറല്‍ താരങ്ങളും അണിനിരക്കുന്നുണ്ട്. ഷമീര്‍ ഖാന്‍, മെല്‍വിന്‍ ജി ബാബു, വരുണ്‍ ധാര, സ്നേഹ വിജീഷ്, ശീതള്‍ ജോസഫ്, വിനീത് വിശ്വം, മെറിന്‍ ജോസ്, അനിഷ്മ അനില്‍കുമാര്‍ എന്നിവരും സിനിമയില്‍ വേഷമിടുന്നുണ്ട്. സിനിമയില്‍ വിനായകന്റെ ഭാര്യ വേഷത്തില്‍ നന്ദിനി ഗോപാലകൃഷ്ണനും സുരാജിന്റെ ഭാര്യയായി മഞ്ജുശ്രീയുമാണ് അഭിനയിക്കുന്നത്.

അഞ്ജന ഫിലിപ്പ് നിര്‍മ്മിച്ച സിനിമ പ്രേം ശങ്കറാണ് സംവിധാനം ചെയ്തത്. മ്യൂസിക്കിന് പ്രാധാന്യമുള്ള സിനിമയുടെ സംഗീത സംവിധാനം സാം സി.എസ് ആണ് നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം: സുരേഷ് രാജന്‍, എഡിറ്റര്‍: കിരണ്‍ ദാസ്. പ്രൊഡക്ഷന്‍ ഡിസൈന്‍: രാഖില്‍, ആക്ഷന്‍: മാഫിയ ശശി, ഡാന്‍സ്: പ്രസന്ന മാസ്റ്റര്‍, വരികള്‍: ലക്ഷ്മി ശ്രീകുമാര്‍, കോസ്റ്റ്യും: അയിഷ സഫീര്‍ സേഠ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ആക്ഷന്‍: മാഫിയ ശശി, ഡാന്‍സ്: പ്രസന്ന മാസ്റ്റര്‍, ശബ്ദ മിശ്രണം: അജിത് എ ജോര്‍ജ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ശബ്ദലേഖനം: നിധിന്‍ ലൂക്കോസ്, കാസ്റ്റിങ് ഡയറക്ടര്‍: അബു വളയംകുളം.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോസ് വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജി ജോസഫ്, ഫിനാന്‍സ് കണ്‍ട്രോളര്‍: അനില്‍ ആമ്പല്ലൂര്‍, ഡിസൈന്‍: പുഷ് 360. ഫാര്‍സ് ഫിലിം ആണ് ഗ്ലോബല്‍ റിലീസ് ചെയ്യുന്നത്. ശ്രീപ്രിയയുടെ സഹകരണത്തില്‍ കേരളത്തിലും റിലീസ് ചെയ്യും. തിങ്ക് മ്യൂസിക്ക് ആണ് മ്യൂസിക് പാട്ണര്‍. ജാസി ഗിഫ്റ്റ്, ആന്റണി ദാസന്‍, സാം സി.എസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്.

Latest Stories

മഹാരാഷ്ട്ര സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ഡെപ്യൂട്ടി സ്പീക്കര്‍; ഒപ്പം ബിജെപി എംപിയും മൂന്ന് എംഎല്‍എമാരും

"റൊണാൾഡോയുടെ മോട്ടിവേറ്റർ അദ്ദേഹം തന്നെയാണ്": മുൻ മാഞ്ചസ്റ്റർ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

'അമേരിക്ക പേപ്പട്ടി, ഇസ്രയേൽ രക്തരക്ഷസ്'; മിസൈൽ ആക്രമണം പൊതുസേവനമെന്ന് ഖമെനയി

അനില്‍ അംബാനിയുടെ അത്ഭുതകരമായ തിരിച്ചുവരവ്; ചര്‍ച്ചയായി വിജയത്തിന് പിന്നിലെ വിലമതിയ്ക്കാനാവാത്ത ബുദ്ധികേന്ദ്രം

'നീ ഏറ്റവും മികച്ചവളും കരുത്തയും, മുന്നോട്ട് പോവുക'; അമൃതയ്ക്ക് പിന്തുണയുമായി ഗോപി സുന്ദർ

"ഒന്നും കാര്യമാക്കുന്നില്ല എന്ന ബട്ടൺ ഞാൻ അമർത്തുന്നു"; എൻഡ്രിക്കിന്റെ വാക്കുകൾ ഇങ്ങനെ

ഭർതൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കരുതെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍! ഭർത്താവിന് ബലാത്സംഗം ചെയ്യാമെന്നാണോ മോദി സർക്കാർ നിലപാട്?

വൈറലായി 'ഗോട്ട്' മോതിരം; ഇന്‍സ്റ്റഗ്രാമിൽ 'തീ' ആയി വിജയ്

ദളപതിയുടെ അവസാന ചിത്രത്തിന് തുടക്കം; ചടങ്ങിൽ തിളങ്ങി മമിത, നരേനും പ്രിയാമണിയും പ്രധാന വേഷങ്ങളിൽ

രോഹിത്തോ കോഹ്ലിയോ അല്ല; നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഓള്‍ ഫോര്‍മാറ്റ് കളിക്കാരന്‍ ആരെന്ന് പറഞ്ഞ് ഡികെ