കല്ലാണോ മണ്ണാണോ..; തിയേറ്ററില്‍ പ്രേക്ഷകരെ സങ്കടത്തിലാക്കിയ 'തെക്ക് വടക്കി'ലെ ഗാനം പുറത്ത്

വിനായകന്‍-സുരാജ് വെഞ്ഞാറമൂട് കോമ്പോ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സുരാജിന്റെ അത്യപൂര്‍വ്വ അഭിനയ മികവുകള്‍ നിറഞ്ഞ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സാം സി.എസ് സംഗീതം നിര്‍വ്വഹിച്ച ‘കല്ലാണോ മണ്ണാണോ’ എന്ന ഗാനത്തിന്റെ വരികള്‍ റഫീഖ് അഹമ്മദിന്റേതാണ്.

പാടിയിരിക്കുന്നത് കെജെ ജീമോന്‍ ആണ്. അരിമില്‍ ഉടമയായ ശങ്കുണ്ണിയായാണ് സിനിമയില്‍ സുരാജ് വേഷമിടുന്നത്. ആദ്യപാതിയില്‍ വിനായകനും രണ്ടാം പാതിയില്‍ സുരാജും നിറഞ്ഞാടുന്ന സിനിമ അന്‍ജന വാര്‍സാണ് നിര്‍മ്മിച്ചത്. കുടുംബപ്രേക്ഷകരുടെ സ്വീകാര്യത ലഭിച്ച സിനിമ എസ് ഹരീഷിന്റെ ‘രാത്രികാവല്‍’ എന്ന കഥയെ അടിസ്ഥാനമാക്കിയാണ്.

രണ്ട് ശത്രുക്കളും അവരുടെ വ്യത്യസ്തമായ പകയുമാണ് ചിത്രം പറയുന്നത്. പ്രേം ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം 30 വര്‍ഷമായി തുടരുന്ന മാധവന്റെയും ശങ്കുണ്ണിയുടെയും ശത്രുതയെ കുറിച്ചാണ് പറയുന്നത്. കഷണ്ടിയും നരച്ച കൊമ്പന്‍ മീശയുമായി പെട്ടെന്ന് തിരിച്ചറിയാത്ത ഭാവഭേദമാണ് വിനായകന്റേത്.

നരയും പല്ലിലെ പ്രത്യേകതയുമായാണ് സുരാജിന്റെ മേക്കോവര്‍. കോട്ടയം രമേഷ്, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍, മനോജ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഷമീര്‍ ഖാന്‍, മെല്‍വിന്‍ ജി ബാബു, വരുണ്‍ ധാര, സ്‌നേഹ വിജീഷ്, ശീതള്‍ ജോസഫ്, വിനീത് വിശ്വം, മെറിന്‍ ജോസ്, അനിഷ്മ അനില്‍കുമാര്‍ എന്നിവരും സിനിമയില്‍ വേഷമിട്ടിട്ടുണ്ട്.

ഛായാഗ്രഹണം: സുരേഷ് രാജന്‍, എഡിറ്റര്‍: കിരണ്‍ ദാസ്. പ്രൊഡക്ഷന്‍ ഡിസൈന്‍: രാഖില്‍, ആക്ഷന്‍: മാഫിയ ശശി, ഡാന്‍സ്: പ്രസന്ന മാസ്റ്റര്‍, വരികള്‍: ലക്ഷ്മി ശ്രീകുമാര്‍, കോസ്റ്റ്യും: അയിഷ സഫീര്‍ സേഠ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ആക്ഷന്‍: മാഫിയ ശശി, ഡാന്‍സ്: പ്രസന്ന മാസ്റ്റര്‍, ശബ്ദ മിശ്രണം: അജിത് എ ജോര്‍ജ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ശബ്ദലേഖനം: നിധിന്‍ ലൂക്കോസ്, കാസ്റ്റിങ് ഡയറക്ടര്‍: അബു വളയംകുളം.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോസ് വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജി ജോസഫ്, ഫിനാന്‍സ് കണ്‍ട്രോളര്‍: അനില്‍ ആമ്പല്ലൂര്‍, ഡിസൈന്‍: പുഷ് 360. ഫാര്‍സ് ഫിലിം ആണ് ഗ്ലോബല്‍ റിലീസ് ചെയ്യുന്നത്. ശ്രീപ്രിയയുടെ സഹകരണത്തില്‍ കേരളത്തിലും റിലീസ് ചെയ്യും. തിങ്ക് മ്യൂസിക്ക് ആണ് മ്യൂസിക് പാട്ണര്‍. ജാസി ഗിഫ്റ്റ്, ആന്റണി ദാസന്‍, സാം സി.എസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്.

Latest Stories

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ