അദ്ദേഹത്തിന് പകരം ആരുമില്ല, മോഹന്‍ലാലിനെ പുകഴ്ത്തി ഉത്തരേന്ത്യന്‍ ആരാധകര്‍

ജീത്തു ജോസഫ് ഒരുക്കിയ ‘ദൃശ്യം 2’ വിന്റെ ഹിന്ദി റീമേക്ക് പോസ്റ്ററിന് താഴെ മോഹന്‍ലാലിന്റെ അഭിനയത്തെ പ്രശംസിച്ച് ഉത്തരേന്ത്യന്‍ ആരാധകര്‍. ഹിന്ദി പതിപ്പിന്റെ തിയേറ്റര്‍ റിലീസ് തിയതി പ്രഖ്യാപിച്ചുള്ള പോസ്റ്ററിന് താഴെയാണ് ഇവര്‍് മലയാള ചിത്രത്തെയും മോഹന്‍ലാലിനേയും പ്രശംസിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയത്തെ വെല്ലാന്‍ ആരുമില്ലെന്നാണ് ആരാധകരില്‍ പലരും കമന്റുകളില്‍ പറയുന്നത്.

2013ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ‘ദൃശ്യം’ ഹിന്ദിക്ക് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. 2021ല്‍ ആണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങിയത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ആയിരുന്നു ചിത്രം റിലീസിനെത്തിയത്.

നവംബര്‍ 18 നാണ് ദൃശ്യം 2ന്റെ ഹിന്ദി പതിപ്പ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. അജയ് ദേവ്ഗണ്‍ മോഹന്‍ലാല്‍ കഥാപാത്രമാകുന്ന ചിത്രത്തില്‍, തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍ തുടങ്ങിയവര്‍ ആണ് പ്രധാന കഥാപാത്രങ്ങള്‍.

ലോകമെമ്പാടും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്റെ ‘ദൃശ്യം’ . ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ രണ്ടാം ഭാഗം ‘ദൃശ്യം 2’നും വലിയ പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്. ചിത്രം എത്തിയതിനു പിന്നാലെ മറ്റു ഭാഷാ റീമേക്കുകളും പ്രഖ്യാപിക്കപ്പെട്ടു. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന തെലുങ്ക് ദൃശ്യം 2ന്റെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ