'നേവൽ കാണിക്കാത്തതുകൊണ്ട് ഒരു ഗുമ്മ് ഇല്ല മോളെ'; കമന്റിന് കിടിലൻ മറുപടി നൽകി സ്വാസിക

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സ്വാസിക വിജയ്. തമിഴിലൂടെ കരിയർ ആരംഭിച്ച് പിന്നീട് മലയാളത്തിൽ സജീവമായി മാറിയ നടിയാണ് സ്വാസിക. സിനിമകളിലും സീരിയലുകളിലും ഒരുപോലെ സാന്നിധ്യമായ താരത്തിന്റെ വിവാഹം അടുത്തിടെയായിരുന്നു കഴിഞ്ഞത്. പൂജ വിജയ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേരെങ്കിലും അഭിനയ രംഗത്തേക്ക് എത്തിയപ്പോഴാണ് സ്വാസികയെന്ന പേരിലേക്ക് മാറുന്നത്.

2009 ല്‍ വൈഗ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക അഭിനയ രംഗത്തേക്ക് ചുവട് വെക്കുന്നത്. തൊട്ടുപിന്നാലെ തന്നെ ഫിഡല്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2020 ലെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരവും സ്വാസിക നേടിയിരുന്നു. 2015 ല്‍ മഴവില്‍ മനോരമയിലൂടെ പുറത്ത് വന്ന ദന്തുപുത്രിയാണ് സ്വാസിക അഭിനയിച്ച ആദ്യ സീരിയല്‍.

തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഫോട്ടോയ്ക്ക് പിന്നാലെ വന്ന കമന്റിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കറുപ്പ് നിറത്തിലുള്ള പുത്തൻ വസ്ത്രം അണിഞ്ഞുകൊണ്ടുള്ള നിരവധി ചിത്രങ്ങൾ താരം കഴിഞ്ഞ ദിവസം സോഷ്യൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. റിച്ചാർഡ് ആന്റണി പകർത്തിയ ചിത്രത്തിന്റെ സ്റ്റൈലിങ് നിർവ്വഹിച്ചിരിക്കുന്നത് വിന്നി ഫ്രാൻസിസാണ് ചിത്രത്തിന് മികച്ചൊരു അടിക്കുറിപ്പും താരം നൽകിയിരുന്നു. ‘വിജയത്തിലേക്കുള്ള പ്രധാനപ്പെട്ട ഒരു താക്കോൽ ആത്മവിശ്വാസമാണ്’ എന്നായിരുന്നു സ്വാസിക നൽകിയ അടിക്കുറിപ്പ്.

ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തിരുന്നു. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഈ വേഷത്തിൽ സ്വാസിക കൂടുതൽ സുന്ദരിയായിരിക്കുന്നുവെന്നാണ് വലിയൊരു വിഭാഗം പ്രേക്ഷകർ കുറിച്ചിരിക്കുന്നത്. സ്വാസിക ചേച്ചി നിങ്ങൾ സ്വർഗത്തിൽ നിന്ന് വന്ന ഒരു മാലാഖയെ പോലെയുണ്ടെന്നാണ് മറ്റൊരാളുടെ കമന്റ് അതേസമയം, തന്നെ പതിവ് പോലെ ചിലർ നെഗറ്റീവ് കമന്റുമായി രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള കമന്റുകൾ ഒന്നോ രണ്ടെണ്ണം മാത്രമാണുള്ളതെന്നാണ് ആശ്വാസം. ‘നേവൽ കാണിക്കാത്തതുകൊണ്ട് ഒരു ഗുമ്മ് ഇല്ല മോളെ’ എന്നാണ് ഒരു കമന്റായി രേഖപ്പെടുത്തിയത്. എന്നാൽ ഇതിന് സ്വാസിക ഒരു മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. ‘അത്രയും മതി’ എന്നാണ് സ്വാസിക നൽകിയ മറുപടി.

അത്രയും മതി എന്ന സ്വാസികയുടെ കമന്റിന് ആദ്യ കമന്റിട്ടയാൾ വീണ്ടും മറുപടിയായി രംഗത്ത് വന്നു. ‘എന്ത് ക്രൂര ആടി പെണ്ണേ നീ ഒന്നും ഇല്ലെങ്കിലും തന്റെ ഡൈ ഹാർഡ് ഫാൻ ബോയി അല്ലേ ഈ ഞാൻ. കൊള്ളാട്ടോ എന്നോട് തന്നെ ഇങ്ങനെയൊക്കെ പറയണം. അല്ലേലും നമ്മൾ ഫാൻസ്കാർക്ക് പുല്ലു വില അല്ലേ’ എന്നാണ് അയാൾ പിന്നീട് കുറിച്ചത്. എന്നാൽ ഈ കമന്റിന് മറുപടി നൽകാൻ സ്വാസിക തയ്യാറായിട്ടില്ല.

Latest Stories

ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും; ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്ന് മാര്‍പാപ്പായുടെ വിദേശ യാത്രകളുടെ ചുമതലകള്‍ക്ക് വഹിക്കുന്ന കര്‍ദിനാള്‍ കൂവക്കാട്ട്

വയനാട് പുനരധിവാസം; ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോ​ഗം

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണങ്ങള്‍ തള്ളി വിജിലൻസ്; അന്തിമറിപ്പോർട്ട് ഉടൻ കൈമാറും

മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ല; ഇസ്രയേലിനെ ആക്രമിച്ച് ഹൂതികള്‍; 14 പേര്‍ക്ക് പരിക്ക്

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്