ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കി തിയേറ്ററുകളിലെത്തി വന്‍ വിജയം നേടിയ ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. 650 കോടി മുതല്‍ മുതക്കില്‍ ഒരുക്കിയ ചിത്രം ഇന്ത്യന്‍ സിനമാ ചരിത്രത്തിലെ ഏറ്റവും മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രമാണ്. ഇപ്പോഴിത ചിത്രത്തെ കുറിച്ച് ചില വിദേശികള്‍ നടത്തിയ പ്രതികരണമാണ് ചര്‍ച്ചയായിരിക്കുന്നത്.
ചിത്രത്തിലെ ജൂനിയര്‍ എന്‍ടിആറിന്റെയും രാം ചരണിന്റെയും കഥാപാത്രങ്ങളുടെ സൗഹൃദം വിദേശ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ആശയകുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്. ജൂനിയര്‍ എന്‍ടിആറിന്റെയും രാം ചരണിന്റെയും കഥാപാത്രങ്ങള്‍ സ്വവര്‍ഗാനുരാഗികള്‍ ആണെന്ന് അവര്‍ വിലയിരുത്തുന്നു. ചിത്രത്തിലെ ഏറ്റവും വലിയ ആകര്‍ഷണം സ്വവര്‍ഗാനുരാഗികളായ നായകന്‍മാരാണ് എന്നൊക്കെയാണ് കമന്റുകള്‍.
തിയേറ്ററുകളിലെത്തിയ ചിത്രം മെയ് 20ന് രണ്ട് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയും പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം പതിപ്പ് സീ 5 ലൂടെയും, ഹിന്ദി പതിപ്പ് നെറ്റ്ഫ്‌ളിക്‌സിലൂടെയുമാണ് പുറത്തിറങ്ങുന്നത്. ആര്‍ആര്‍ആര്‍ തിയേറ്റര്‍ റിലീസിലൂടെ 1115 കോടി രൂപ നേടിയെന്നാണ് കണക്ക്.
ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
ലോകത്താകമാനം 10,000 സ്‌ക്രീനുകളില്‍ ആര്‍ആര്‍ആര്‍ റിലീസിനെത്തിയത്. അച്ഛന്‍ കെ.വി. വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.
Jaw-dropping action, yes. Adventure, yes. Revenge, yes. But why did none of you tell me #RRRMovie was so heartwarmingly gay??
— Movie Bear Jim (@jjpoutwest) May 22, 2022
kick off pride month by watching the indian period gay romance action drama RRR on Netflix now pic.twitter.com/JprvRE2Aj8
— Advit (@rebelmooned) June 1, 2022
Read more