അവര്‍ ശരിക്കും എന്റെ കരണത്തടിച്ചു, നാണക്കേട് തോന്നി ഞാന്‍ കരഞ്ഞു; സില്‍ക്ക് സ്മിതയെ കുറിച്ച് ഷക്കീല

നടി ഷക്കീല സില്‍ക്ക് സ്മിതയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുന്നു, ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ വച്ചാണ് ഷക്കീല തന്റെ മനസ് തുറന്നത്.
സില്‍ക്ക് സ്മിതയുമായി എനിക്ക് ഒരു നല്ല ബന്ധമുണ്ടാക്കാനായില്ല. കാരണം അവര്‍ ആരോടും അധികം സംസാരിക്കില്ല. എനിക്ക് വേണമെങ്കില്‍ കള്ളം പറയാം, ഞാനും അവരും വളരെ ക്ലോസായിരുന്നുവെന്ന്.

അവര്‍ മരിച്ചു പോയല്ലോ. പക്ഷെ യാഥാര്‍ത്ഥ്യം അതല്ല. ഞാന്‍ ഹായ് പറഞ്ഞാല്‍ പോലും മുഖം തിരിക്കുമായിരുന്നു. രാവിലെ ഗുഡ് മോണിംഗ് ചേച്ചിയെന്ന് പറഞ്ഞാലും മുഖം തിരിക്കും. അവരുടെ സ്വഭാവം അങ്ങനെയാണ്.

മരിച്ചപ്പോള്‍ പോലും ഞാന്‍ കാണാന്‍ പോയില്ലായിരുന്നു. കാരണം എനിക്ക് അവരോട് ദേഷ്യമുണ്ടായിരുന്നു. ഒരു ഷോട്ടില്‍ എന്നെ കരണത്തടിക്കുന്നുണ്ടായിരുന്നു. പക്ഷെ അവര്‍ ശരിക്കും അടിച്ചു. നാണക്കേട് തോന്നി ഞാന്‍ കരഞ്ഞു.

Read more

അപമാനഭാരം മൂലം ഇനി അവിടേക്ക് അഭിനയിക്കാന്‍ വരില്ലെന്ന് ഞാന്‍ പറഞ്ഞു. അവര്‍ എന്താ വലിയ മിനിസ്റ്റര്‍ ആണോ എന്നെ അടിക്കാന്‍ എന്നാണ് ഞാന്‍ ഡാഡിയോടും സംവിധായകനോടും ചോദിച്ചത്’- ഷക്കീല പറയുന്നു.