'പാർട്ടികളിൽ അവർ നടന്നത് നഗ്നരായി, പുരുഷ ലൈംഗിത്തൊഴിലാളികളോട് ഒപ്പം കിടക്കാൻ നിർബന്ധിക്കും'; 'ഡിഡ്ഡി' യുടെ നിഗൂഢ ലോകത്ത് നടക്കുന്നത്

ലോകത്തെ ഒന്നാകെ ഞെട്ടിച്ച്കൊണ്ടായിരുന്നു ഇക്കഴിഞ്ഞ മാസം അമേരിക്കൻ റാപ്പറും സംഗീതജ്ഞനുമായ
ഡിഡ്ഡി എന്ന് അറിയപ്പെടുന്ന സീൻ കോംബ്സ് അറസ്റ്റിലായത്. ലൈംഗിക പീഡനം ആരോപിച്ച് മുന്‍ കാമുകി നല്‍കിയ പരാതിയിലാണ് സീൻ കോംബ്സ് അറസ്റ്റിലാകുന്നത്. പിന്നാലെ 120 പേർ 54-കാരനായ കോംപ്‌സിനെതിരേ ലൈംഗികപീഡന പരാതിയുമായി രംഗത്തെത്തി. പരാതിക്കാരില്‍ അറുപത് പേര്‍ സ്ത്രീകളും അറുപത് പേര്‍ പുരുഷന്മാരുമാണ്. ലൈംഗികാതിക്രമത്തിന് വിധേയരായവരില്‍ ഒരു പുരുഷന് സംഭവസമയത്ത് ഒന്‍പതു വയസ്സുമാത്രമായിരുന്നു പ്രായം. 1991 മുതല്‍ 2024 വരെയുള്ള കാലത്താണ് ചൂഷണങ്ങള്‍ നടന്നത്.

ഡിഡ്ഡി പാർട്ടികളിലാണ് ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത്. ഈ പാർട്ടിക്ക് അമേരിക്കയിലെയും മറ്റ് രാജ്യങ്ങളിലെയും സെലിബ്രിറ്റീസ് പങ്കെടുത്തിരുന്നു എന്ന വിവരവും പുറത്ത് വന്നിരുന്നു. പലതരത്തിലുള്ള നിയമവിരുദ്ധപ്രവർത്തനങ്ങളും ഡിഡ്ഡി നടത്തുന്നുണ്ടെന്നും ഇത് പല താരങ്ങൾക്കും അറിയാമെന്നുമാണ് സോഷ്യൽ മീഡയയിൽ പ്രചരിക്കുന്നത്.

എന്താണ് ഡിഡ്ഡി പാർട്ടി?

ഷോൺ ഡിഡ്ഡിയുടെ പാർട്ടികൾ ഹോളിവുഡ് താരങ്ങൾക്കിടയിൽ വളരെ പ്രശസ്തമായ ഒന്നാണ്. എന്നാൽ പാർട്ടിയിൽ പങ്കെടുത്ത ശേഷം എന്താണ് സംഭവിക്കുന്നതെന്ന് അവരിൽ പലർക്കും അറിയില്ല. പുറത്തുവരുന്ന റിപ്പോട്ടുകൾ പ്രകാരം ഈ പാർട്ടിയിൽ സ്ഥിരമായി പങ്കെടുക്കുന്ന പലരും ഉണ്ടായിരുന്നു. കാര്യങ്ങൾ കൂടുതൽ വഷളാകുമ്പോൾ ഇവർ ഈ പാർട്ടിയിൽ നിന്ന് പുറത്തേക്ക് പോകുന്നു. അതിനായി അവർക്ക് മാത്രം അറിയാവുന്ന സിഗ്നലുകൾ ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഡിഡ്ഡി പാർട്ടികൾ രാത്രി മുതൽ പുലച്ചെ ഏഴ് മണി വരെയാണ് നടക്കുക. എന്നാൽ രണ്ട് മണിക്ക് ശേഷം ഈ പാർട്ടി മറ്റൊരു തരത്തിലേക്ക് മാറുന്നുവെന്നാണ് ചില വിദേശ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. ഉയർന്ന രീതിയിലുള്ള മയക്കുമരുന്നുകൾ ഈ സമയത്ത് വിതരണം ചെയ്യുകയും സ്ത്രീകൾ അവർ പോലും അറിയാതെ നഗ്നരാകുകയും ചെയ്യുന്നു. പാർട്ടികളിൽ കൂടുതൽ പേരും നഗ്നരായാണ് നടന്നിരുന്നത്. ഈ സമയം എന്താണ് നടക്കുന്നതിനെക്കുറിച്ച് പലക്കും അറിവുണ്ടാവില്ല. എന്നാൽ ഇതെല്ലാം അവിടെ ഘടിപ്പിച്ചിരിക്കുന്ന ഒളിക്യാമറയിൽ പതിയുകയും പിന്നെ ഇത് ഉപയോഗിച്ച് പല താരങ്ങളെയും ഡിഡ്ഡി ഭീഷണിപ്പെടുത്തിയതായും പറയുന്നു.

ഇതിനിടയിൽ ചില ദിവസങ്ങളിൽ ‘ഫ്രീക്ക് ഓഫ്‌സ്’ എന്ന പേരിൽ നീണ്ടുനിൽക്കുന്ന സെക്സ് പാർട്ടികൾ നടത്തിയിരുന്നു എന്ന റിപ്പോർട്ടുകളും പുറത്ത് വന്നു. നിരവധി താരങ്ങളെ പുരുഷ ലൈംഗിത്തൊഴിലാളികളോട് ഒപ്പം കിടക്കാൻ നിർബന്ധിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇതിൻ്റെ വീഡിയോകൾ എടുത്ത് ഡിഡ്ഡി സൂക്ഷിച്ചിരുന്നു. പല വലിയ താരങ്ങളും ഇതിന് ഇരകളാണെന്നാണ് പുറത്തുവരുന്ന വിവരം. മുതിന്നവർ മാത്രമല്ല കുട്ടികളും ഇതിന് ഇരയായിട്ടുണ്ട്.

പിന്നാലെ ഈ പാർട്ടികൾ നടന്നിരുന്ന ഡിഡ്ഡിയുടെ വസതിയായ മാൻഷനായ മിയാമിയിൽ റെയ്‌ഡ്‌ നടന്നിരുന്നു. സെക്സ് ടോയ്സ്, ബോണ്ടേജ് ഗിയർ, ഒളിക്യാമറകൾ, 10,000 ഓളം ബേബി ഓയിലുകൾ, അടിവസ്ത്രങ്ങൾ എന്നിവ നിറഞ്ഞ സെക്സ് റൂമുകൾ കണ്ടെത്തിയതായി റെയ്‌ഡ് ചെയ്ത ഉദ്യോഗസ്ഥർ പറയുന്നു. സെക്സ് പാർട്ടിക്കിടെ ഒളിക്യാമറകളിൽ അത് ഷൂട്ട് ചെയ്തതായും ഉദ്യോഗസ്ഥർ പറയുന്നു.

മിയായിലെ റെയ്‌ഡിന് പിന്നാലെ പല ഗോസിപ്പുകളും ഇതിനെ ചുറ്റിപ്പറ്റി വരുന്നുണ്ട്. പോപ്പ് രാജാവ് മൈക്കൽ ജാക്സൻ, ആലിയ, ലിസ ലോപ്സ് എന്നിവരുടെ മരണത്തിന് ഡിഡ്ഡിക്ക് പങ്കുണ്ടെന്ന വാർത്തകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. ജെ കോളിൻ്റെ 2014ൽ പുറത്തിറങ്ങിയ ‘ഷി നോസ്’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഈ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ടണൽ ടിക്ടോക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ചില ഉപഭോക്താക്കൾ ഡിഡ്ഡിയുടെ വീട്ടിൽ ഒരു ടണൽ അഥവാ തുരങ്കം കണ്ടെത്തിയയെന്ന് അവകാശപ്പെടുന്നു. ഈ തുരങ്കം മൈക്കൽ ജാക്സ്ന്റെ വീട്ടിലെ ബേസ്മെന്റുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ചിലർ ആരോപിക്കുന്നു. എന്നാൽ ഈ തുരങ്കം ഉണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. ടണലിൻ്റെ പേരിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണെന്ന് റോയിട്ടേഴ്‌സ് പറയുന്നു.

2003ൽ ഡിഡ്ഡിയും മൈക്കൽ ജാക്സനും ഒരുമിച്ച് ഒരു പാർട്ടിയിൽ ഇരുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് ഡിഡ്ഡി നടത്തിയ പാർട്ടിയുടെതല്ലെന്നാണ് മൈക്കൽ ജാക്സൻ്റെ ആരാധകർ പറയുന്നത്. ഡിഡ്ഡിയും മൈക്കൽ ജാക്സണും തമ്മിൽ വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നില്ല. എന്നാൽ മൈക്കൽ ജാക്സന്റെ മരണത്തിന് കാരണം ഡിഡ്ഡിയാണെന്നും ചിലർ ആരോപിക്കുന്നു. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്.

അതേസമയം ഡിഡ്ഡിയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വരുമ്പോൾ ഇത് ഹോളിവുഡിനെ തന്നെ ആശങ്കയിലാക്കിയിരിക്കുകയാണ്. പല പോപ്പ് താരങ്ങളുമായി അടുത്ത ബന്ധം ഡിഡ്ഡിക്കുണ്ട്. ജസ്റ്റിൻ ബീബർ, ജെയ് ഇഡ്‌സ്, ബിയോൺസ്, ജെന്നിഫർ, ലിയോനാർഡോ ഡികാപ്രിയോ, അഷർ, എന്നിവ ആ ലിസ്റ്റിൽ ഉണ്ട്. ജസ്റ്റിൻ ബീബർ ചെറുപ്പം മുതൽ ഡിഡ്ഡിയുമായി വളരെ അടുത്ത ബന്ധമാണ് പുലത്തിയിരുന്നത്. എന്നാൽ ഇവർക്ക് ഈ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേസമയം ജസ്റ്റിൻ ബീബർ ഇതിന് ഇരയാണെന്ന് പറയുന്നവരും ഉണ്ട്.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി