തമിഴ് നടൻ ജയം രവി പേര് മാറ്റി. ഇനി മുതൽ ‘രവി മോഹൻ’ എന്ന പേരിൽ അറിയപ്പെടും. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പേര് മാറ്റിയ വിവരം നടൻ പങ്കുവച്ചത്. ഇനി മുതൽ തന്നെ രവി മോഹൻ എന്ന് വിളിക്കണമെന്നാണ് നടൻ പറഞ്ഞത്. ‘രവി മോഹൻ’ എന്ന തലക്കെട്ടിൽ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.
രവി മോഹന്റെ കുറിപ്പിന്റെ പൂർണ രൂപം
‘പ്രിയപ്പെട്ട ആരാധകർക്കും മാദ്ധ്യമങ്ങൾക്കും കൂട്ടുകാർക്കും, പുതിയ പ്രതീക്ഷകളുമായാണ് നാം ന്യൂ ഇയറിനെ വരവേറ്റത്. ഈ സമയം ഞാൻ എൻ്റെ പുതിയ അദ്ധ്യായത്തെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നു. ഇന്ന് മുതൽ ഞാൻ രവി മോഹൻ എന്ന് അറിയപ്പെടും. ഞാൻ ജീവിത്തിലെ ഒരു പുതിയ അദ്ധ്യായത്തിലേക്ക് നീങ്ങുകയാണ്. ഈ പേരിൽ എന്നെ ഇനി മുതൽ അഭിസംബോധന ചെയ്യണമെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു’.
View this post on Instagram
അതേസമയം ആരാധകരെ ഞെട്ടിച്ചായിരുന്നു കഴിഞ്ഞ വർഷം നടൻ വിവാഹമോചന വാർത്ത പങ്കുവച്ചത്. 15 വർഷത്തെ ദാമ്പത്യജീവിതത്തിനാണ് ഇരുവരും വിരാമമിട്ടത്. ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. വ്യക്തിപരമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്നും നടൻ അന്ന് വ്യക്തമാക്കിയിരുന്നു. തീർച്ചയായും ഇത് എല്ലാവരുടെയും നല്ലതിനുവേണ്ടിയാണ്. എൻ്റെ മുൻഗണന എല്ലായ്പ്പോഴും ഒരു കാര്യത്തിന് മാത്രമാണ്. എന്റെ സിനിമകളിലൂടെ പ്രേക്ഷകർക്ക് എല്ലാവർക്കും സന്തോഷവും എൻ്റർടെയ്ൻമെൻ്റും നൽകുക എന്നത് തുടരുമെന്നും നടൻ വ്യക്തമാക്കിയിരുന്നു.