ഇത് അഭിമാന നിമിഷം; വേറൊരു മലയാളഗാനത്തിനും ലഭിക്കാത്ത നേട്ടം സ്വന്തമാക്കി 'പെരിയോനേ'

മറ്റൊരു മലയാളഗാനത്തിനും ലഭിക്കാത്ത നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ആടുജീവിതം എന്ന ചിത്രത്തിലെ ജിതിൻ രാജ് ആലപിച്ച പെരിയോനേ എന്ന ഗാനം. എ ആർ റഹ്മാൻ്റെ മലയാളത്തിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കിയ ചിത്രം കൂടിയായിരുന്നു പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനംചെയ്ത ഈ ആടുജീവിതം.

ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ മികച്ചതായിരുന്നെങ്കിലും ‘പെരിയോനേ’ എന്ന ഗാനം പ്രേക്ഷക മനസുകളിൽ ഒരുപിടി മുന്നിലായിരുന്നു. ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് ‘പെരിയോനേ’ ഗാനം. ലോക പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരങ്ങൾക്കായുള്ള (HMMA) നാമനിർദേശ പട്ടികയിൽ പെരിയോനേയും ഇടംപിടിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് അധികൃതർ പട്ടിക പുറത്തുവിട്ടത്. ഫീച്ചർ ഫിലിം വിഭാഗത്തിലാണ് ‘പെരിയോനേ’യും മത്സരിക്കുന്നത്. എ.ആർ.റഹ്മാനും റഫീഖ് അഹമ്മദും ചേർന്നാണ് ഗാനം രചിച്ചിരിക്കുന്നത്. നിലവിൽ ആടുജീവിതം ഓസ്‌കറിൽ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദേശത്താണ് സംവിധായകൻ ബ്ലെസി. അതേസമയം ചാലഞ്ചേഴ്സ്, എമിലിയ പേരെസ്, ബെറ്റർമാൻ, ട്വിസ്റ്റേഴ്‌സ്, ദ ഐഡിയ ഓഫ് യു, ദ സിക്സ് ട്രിപ്പിൾ എയ്‌റ്റ്, ബ്ലിറ്റ്‌സ് എന്നിവയാണ് ആടുജീവിതത്തിനുപുറമേ ഫീച്ചർ ഫിലിം ഗാന വിഭാഗത്തിലെ മറ്റുചിത്രങ്ങൾ.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍