മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നസിം. വിവാഹശേഷം നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ബേസിൽ ജോസഫിനൊപ്പം നായികയായി അഭിനയിച്ച സൂക്ഷ്‌മദർശിനി എന്ന സിനിമയാണ് ഇക്കഴിഞ്ഞ രണ്ടാഴ്ച്‌ച മുൻപ് റിലീസായത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നസ്രിയ അടക്കമുള്ള താരങ്ങൾ നടത്തിയ പ്രമോഷനുകളും ശ്രദ്ധേയമായിരുന്നു. എന്നാൽ മുൻപത്തേക്കാളും ഇത്തവണ നസ്രിയ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. എടുത്തു ചാടിയുള്ള സംസാരവും പരിഹാസ രൂപേണയുള്ള അഭിപ്രായങ്ങളും ഒക്കെയാണ് നടിക്ക് വിമർശനം നേടിക്കൊടുത്തത്.
ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ നസ്രിയ പങ്കുവെച്ച പുതിയ ഫോട്ടോയ്ക്ക് വളരെ മോശമായ രീതിയിലുള്ള കമൻ്റുകൾ ആണ് വരുന്നത്. മുൻപ് കണ്ടിരുന്നതിൽ നിന്നും കുറച്ചു കൂടി വ്യത്യസ്‌തമായി മോഡേൺ ലുക്കിലുള്ള വസ്ത്രം ധരിച്ചാണ് നസ്രിയ എത്തിയിരിക്കുന്നത്. എന്നാൽ ഇത് നസ്രിയ തന്നെയാണോ എന്നും മുൻപ് ഇങ്ങനെ കണ്ടിട്ടില്ലല്ലോ എന്ന് തുടങ്ങി നടിയുടെ ശരീരത്തെയും കഥാപാത്രത്തെയും വിമർശിച്ചു കൊണ്ടാണ് ആളുകൾ എത്തിയത്.
View this post on Instagram
നസ്രിയയുടെ വസ്ത്രം വളരെ മോശമാണെന്നും എൻ്റെ മനസ്സിൽ ഉള്ള നസ്രിയ ഇതല്ല, എന്നും ആദ്യം പേജ് മാറി പോയെന്നാണ് കരുതിയത് തുടങ്ങിയ കമന്റുകൾ പോസ്റ്റിന് താഴെ ആയി വന്നിട്ടുണ്ട്. ഇങ്ങനൊന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മുൻപ് ഉണ്ടായിരുന്ന രീതികളൊക്കെ മാറിയല്ലേ എന്നിങ്ങനെയാണ് പോസ്റ്റിന് താഴെയുള്ള കമൻ്റുകൾ.
അതേസമയം ആരാധകരുടെ അഭിപ്രായം മാനിച്ച് നാളെ നസ്രിയ പർദ്ദയിട്ട് ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നതാണെന്ന് മറ്റൊരു കമന്റും ഉണ്ട്. ഇതിപ്പോൾ കമൻ്റ് ബോകസ് അല്ല, കുടുംബശ്രീ മീറ്റിങ്ങാണ്. നസ്രിയയുടെ ആ ചിത്രം കണ്ടിട്ട് പെട്ടെന്ന് കമന്റ് സെക്ഷനിലേക്കാണ് വന്നത്. കാരണം ചില ആളുകൾക്ക് നസ്രിയയുടെ ഈ ചിത്രം കണ്ടാൽ ദേഷ്യം തോന്നുമെന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു. നിങ്ങൾ ടിവിയിൽ കണ്ടപ്പോൾ അവൾ സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടിയാണ്. ഇന്ന് അവൾ വലുതായി. ഇത് അവളുടെ ജീവിതം. അവളെ ജീവിക്കാൻ അനുവദിക്കുക… എന്നിങ്ങനെയാണ് ചിത്രത്തിന് താഴെ വന്നിട്ടുള്ള കമന്റുകൾ.