'ആ പേരിടാന്‍ കാരണം ഇത്'; മകളുടെ പേരും ചിത്രവും പുറത്തുവിട്ട് ദീപികയും രണ്‍വീറും

നിരന്തരം വിമർശനങ്ങൾ നേരിടുന്ന നടിയാണ് ദീപിക. അത്തരത്തിൽ ദീപിക ഗര്‍ഭിണി ആയത് മുതല്‍ വ്യാജ ഗര്‍ഭം എന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയർന്നിരുന്നു. താരം സറോഗസിയിലൂടെയാണ് അമ്മയാകാന്‍ പോകുന്നതെന്നും ബേബി ബംപ് എന്ന പേരില്‍ തലയിണ വച്ചാണ് വരുന്നതെന്നുമുള്ള വിമര്‍ശനങ്ങളും എത്തിയിരുന്നു. എന്നാൽ വിമര്ശകരുടെ വായടപ്പിച്ചുകൊണ്ടായിരുന്നു സെപ്തംബർ 8 ന് രൺവീർ സിംഗും ദീപിക പദുകോണ്‍ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്.

ദീപാവലി ദിനത്തില്‍ വെള്ളിയാഴ്ച ബോളിവു‍ഡിലെ താരദമ്പതികള്‍ മകളുടെ ആദ്യ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. ഒപ്പം കുട്ടിയുടെ പേരും വെളിപ്പെടുത്തി. “ദുവ പദുക്കോൺ സിംഗ്” എന്നാണ് കുട്ടിയുടെ പേര് എന്നാണ് രൺവീറും ദീപികയും സംയുക്ത പോസ്റ്റിൽ അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ ചുവന്ന വസ്ത്രത്തിൽ ദുവയുടെ ചെറിയ പാദങ്ങളും കാണാം.


ഇതേ പോസ്റ്റിൽ മകളുടെ പേരിന്‍റെ അർത്ഥം ദീപികയും രണ്‍വീറും വിശദീകരിക്കുകയും, പേരിട്ടതിന് പിന്നിലെ കാരണവും പോസ്റ്റിലുണ്ട്. ദുവ: എന്നത് പ്രാര്‍ത്ഥന എന്നാണ് അര്‍ത്ഥം. പേരിടാന്‍ കാരണം അവൾ ഞങ്ങളുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരമാണ് എന്നതിനാലാണ് എന്നാണ് ദമ്പതികള്‍ പറയുന്നത്.

Dua to Akaay: Deepika Padukone-Ranveer Singh, Anushka Sharma-Virat Kohli,  celebrity parents with a knack for unique baby names | - Times of India

പോസ്റ്റ് ഷെയർ ചെയ്ത ഉടൻ തന്നെ ഇത് വ്യാപകമായി പ്രചരിക്കുകയും നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തു.

Read more