'അരണ്‍മനൈ' മൂന്നാം ഭാഗത്തില്‍ പ്രേതമായി എത്തുന്നത് ഈ താരം; ആവേശത്തോടെ ആരാധകര്‍

സുന്ദര്‍ സിയുടെ ഹൊറര്‍ ത്രില്ലറായ അരണ്‍മനൈയുടെ മൂന്നാം ഭാഗം ഒരുങ്ങുന്നു. ചിത്രത്തെ കുറിച്ചുള്ള പുതിയ വിശേഷങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. നടന്‍ ആര്യ, റാഷി ഖന്ന, ആന്‍ഡ്രിയ ജൊറോമിയ സാക്ഷി അഗര്‍വാള്‍ എന്നിവരാണ് മൂന്നാം ഭാഗത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.

ഇത്തവണ ചിത്രത്തില്‍ പ്രേതമായി എത്തുന്നത് നടന്‍ ആര്യയാണ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. അരണ്‍മനൈയുടെ ആദ്യ രണ്ട് ഭാഗങ്ങളിലും നടി ഹന്‍സിക മോട്വാനിയാണ് പ്രേതത്തിന്റെ വേഷത്തില്‍ എത്തിയത്. യോഗി ബാബുവും വിവേകും മൂന്നാം ഭാഗത്തില്‍ വേഷമിടും.

എങ്കേയും എപ്പോതും ചിത്രത്തിന് സംഗീതം ഒരുക്കിയ സത്യയാണ് ചിത്രത്തിനും സംഗീതം ഒരുക്കുക. ചിത്രത്തിന്റെ ഷൂട്ടിംഗ് ജയ്പൂരിലെ കൊട്ടാരത്തില്‍ ആരംഭിച്ചിരുന്നെങ്കിലും കോവിഡ് ലോക്ഡൗണിനിടെ നിര്‍ത്തിവെയ്ക്കുകയായിരുന്നു.

ഹന്‍സിക, ആന്‍ഡ്രിയ, റായ് ലക്ഷ്മി, വിനയ് രവി, സുന്ദര്‍ എന്നിവരാണ് അരണ്‍മനൈയുടെ ആദ്യ ഭാഗത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. സിദ്ധാര്‍ഥ്, തൃഷ, സുന്ദര്‍, പൂനം ബജ്‌വ, ഹന്‍സിക എന്നിവരാണ് രണ്ടാം ഭാഗത്തില്‍ വേഷമിട്ടത്. സുന്ദര്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ഖുശ്ബു ആണ് ചിത്രം നിര്‍മ്മിച്ചത്.

Latest Stories

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്