യൂട്യൂബില്‍ മികച്ച അഭിപ്രായങ്ങള്‍ പങ്ക് വെച്ചവര്‍ക്കും നന്ദി! പറമ്പിലെ വാഴക്കുല മോഷ്ടിച്ചിട്ട് ആ പഴത്തിന് നല്ല സ്വാദായിരുന്നു എന്ന് പറയുന്നവരോട് എന്ത് പറയും?

തൊട്ടപ്പന്‍ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്ന ഫെയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. വ്യാജ പതിപ്പുകള്‍ അപ്പ് ലോഡ് ചെയ്തവരെ പരസ്യമായി വിമര്‍ശിച്ചു കൊണ്ടാണ് കുറിപ്പ്. നെറ്റ്ഫ്ലിക്സില്‍ റിലീസായ ചിത്രത്തിന്റെ വ്യാജപതിപ്പുകള്‍ ഓണ്‍ലൈനില്‍ പലയിടത്തായി കാണുകയുണ്ടായി എന്നും സിനിമയിലെ ചില രംഗങ്ങള്‍ മുറിച്ചുമാറ്റി രണ്ടര മണിക്കൂര്‍ ചിത്രം രണ്ടുമണിക്കൂറില്‍ താഴെയാക്കി അപ് ലോഡ് ചെയ്തതു ശരിയായില്ലെന്നും അണിയറപ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു.

കുറിപ്പു വായിക്കാം

പ്രേക്ഷകരെല്ലാം മികച്ച അഭിപ്രായങ്ങള്‍ പങ്കുവെച്ച തൊട്ടപ്പന്‍ ഈ ആഴ്ച്ച നെറ്റ്ഫ്ലിക്സിലും റിലീസ് ആയിരുന്നു. തീയേറ്ററില്‍ സിനിമ കാണാതിരുന്നവര്‍ ഓണ്‍ലൈന്‍ റിലീസിന് ശേഷം ഒറ്റിത്തിരി നല്ല അഭിപ്രായങ്ങള്‍ അറിയിച്ചതിലും ഏറെ സന്തോഷം.

ഇപ്പോഴിതാ സിനിമയുടെ വ്യജപതിപ്പിപ്പുകളും ഓണ്‍ലൈനില്‍ വ്യാപകമായിരിക്കുന്നതായും അറിയുന്നു.. എന്നാല്‍ സിനിമയോട് നീതിപുലര്‍ത്താതെ രണ്ടര മണിക്കൂര്‍ ഉള്ള ചിത്രം, രണ്ട് മണിക്കൂറില്‍ താഴെയാക്കി ചുരുക്കിയാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

മുഴുവന്‍ പടം പ്രേക്ഷകരെ കാണിക്കാനുള്ള സന്മനസ്സെങ്കിലും നിങ്ങള്‍ കാണിക്കണമായിരുന്നു…

രണ്ടര മണിക്കൂര്‍ സിനിമയെ രണ്ട് മണിക്കൂറില്‍ താഴെയാക്കി ചുരുക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്ന ആസ്വാദന നിലവാരത്തെ കുറിച്ച് ഏറെ ആശങ്കയും വിഷമവുമുണ്ട്.

നിങ്ങളുടെ ഇത്തരമൊരു ക്രൈം സിനിമയുടെ നിലവാരത്തെയും, പ്രേക്ഷകന് ലഭിക്കേണ്ട കാഴ്ച്ച അനുഭവത്തെയും തന്നെ തകര്‍ക്കുന്ന ഒന്നായെ കാണാനാകൂ..

സിനിമക്ക് വരുന്ന സാമ്പത്തിക നഷ്ട്ടതിനേക്കാള്‍ അപ്പുറം, സിനിമയെന്ന കലാരൂപത്തെ തകര്‍ക്കുന്ന ഒന്നാണ് ഇത്.

അതേസമയം നിങ്ങള്‍ ഇത് യൂട്യൂബില്‍ അപ്പ്ലോഡ് ചെയ്തതില്‍ ഒരു പരാതിയോ പരിഭവമോ ഞങ്ങള്‍ക്കില്ല, പക്ഷെ ഈ സിനിമയുടെ നിലവാരത്തെ തന്നെയാണ് അറിഞ്ഞോ അറിയാതയോ നിങ്ങള്‍ തകര്‍ക്കുന്നത് എന്നതില്‍ ഏറെ ദുഃഖമുണ്ട്.

യൂട്യൂബില്‍ മികച്ച അഭിപ്രായങ്ങള്‍ പങ്ക് വെച്ചവര്‍ക്കും നന്ദി!

നിങ്ങളുടെ പറമ്പിലെ വാഴക്കുല മോഷ്ട്ടിച്ചിട്ട് ആ പഴത്തിന് നല്ല സ്വാദായിരുന്നു എന്ന് പറയുന്നവരോട് നിങ്ങള്‍ എന്ത് പറയും? എന്ന് ചോദിച്ചുകൊണ്ട് നിര്‍ത്തുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം