തിയേറ്ററില്‍ സിനിമകളുടെ ശബ്ദം ശരിക്കും കേള്‍ക്കുന്നില്ലെന്ന് പലപ്പോഴും പ്രേക്ഷകര്‍ ഉന്നയിക്കുന്ന പരാതിയാണ്. ഈ പരാതി ഇന്ന് റിലീസ് ചെയ്ത തൊട്ടപ്പനും നേരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. അങ്ങിനെ സംഭവിക്കണ്ടെങ്കില്‍ നിങ്ങള്‍ക്കും ചിലത് ചെയ്യാനാകും എന്ന ആമുഖത്തോടെ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചിരിക്കുകയാണ് തൊട്ടപ്പന്‍ ടീം. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പ്…
തിയ്യറ്റര്‍ ഉടമകളുടെയും പ്രേക്ഷകരുടെയും ശ്രദ്ധക്ക്. മറ്റു പല സിനിമകളുടെയുംപോലെ തിയ്യറ്ററില്‍ ശബ്ദം കേള്‍ക്കുന്നില്ലന്ന് പരാതി കേള്‍ക്കാന്‍ പോകുന്ന സിനിമയാണ് “തൊട്ടപ്പനും”. അങ്ങനെ സംഭവിക്കണ്ടെങ്കില്‍ നിങ്ങള്‍ക്കും ചിലത് ചെയ്യാനാകും.
വളരെ റിയലിസ്റ്റിക് മൂഡില്‍ മിക്‌സ് ചെയ്ത ചിത്രമാണ് “തൊട്ടപ്പന്‍”. അമിതശബ്ദം സൃഷ്ടിക്കുന്ന ഇഫക്ട്‌സുകളോ സൗണ്ട് ഡിസൈനോ ചിത്രത്തിലില്ല. അതുകൊണ്ടുതന്നെ തീയ്യറ്ററിലെ സൗണ്ട് ലെവല്‍ ഉയര്‍ത്തിവെച്ചാല്‍ നിങ്ങളുടെ സ്പീക്കറുകളെ ബാധിക്കുമെന്ന ടെന്‍ഷന്‍ നിങ്ങള്‍ക്കുവേണ്ട. അതിനാല്‍ ദയവായി ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയ്യറ്ററുകളിലും സുഗമമായ ശ്രവ്യാനുഭവത്തിനായി സൗണ്ട്‌ലെവല്‍ 6ല്‍ തന്നെ നിലനിര്‍ത്തണമെന്ന് അപേക്ഷിക്കുന്നു.
പ്രേക്ഷകര്‍ നിങ്ങള്‍ക്ക് ശബ്ദത്തിന്റെ പ്രശ്‌നം അനുഭവപ്പെട്ടാല്‍ തിയ്യറ്റര്‍ ജീവനക്കാരോട് ശബ്ദത്തിന്റെ ലെവല്‍ ഉയര്‍ത്തി 6ല്‍ വെക്കാന്‍ ആവശ്യപ്പെടണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ദൃശ്യംപോലെ ശബ്ദാനുഭവവും പൂര്‍ണ്ണമാകുമ്പോഴേ യഥാര്‍ത്ഥ സിനിമ അനുഭവം സൃഷ്ടിക്കപെടുന്നുള്ളു. ടീം തൊട്ടപ്പന്‍.
Read more
കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊട്ടപ്പന്‍. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് സംവിധായകന്‍ തൊട്ടപ്പന്‍ എടുത്തിരിക്കുന്നത്. പി.എസ് റഫീഖ് തിരക്കഥ എഴുതുന്ന സിനിമയില്‍ പുതുമുഖ നടി പ്രിയംവദയാണ് നായിക.