'നീ ഏറ്റവും മികച്ചവളും കരുത്തയും, മുന്നോട്ട് പോവുക'; അമൃതയ്ക്ക് പിന്തുണയുമായി ഗോപി സുന്ദർ

ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് ഗായിക അമൃത സുരേഷും മുന്‍ ഭര്‍ത്താവും നടനുമായ ബാലയും തമ്മിലുള്ള പ്രശ്‌നങ്ങൾ. ബാലയ്‌ക്കെതിരെ മകള്‍ പപ്പു രംഗത്ത് എത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ബാല തനിക്കെതിരേയും അമ്മയ്‌ക്കെതിരേയും നടത്തിയ ക്രൂരതകള്‍ തുറന്ന് പറയുകയായിരുന്നു മകള്‍. തന്നേയും അമ്മയേയും ബാല ഉപദ്രവിച്ചതായി മകള്‍ തുറന്ന് പറഞ്ഞിരുന്നു.

പിന്നാലെ മകൾക്ക് മറുപടിയുമായി ബാല രംഗത്തെത്തി. ഇതിന് പിന്നാലെ കടുത്ത സൈബർ ആക്രമണത്തിന് അമൃതയും കുടുംബവും ഇരയായത്. ഇതിനിടെ മകള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് അമൃതയും രംഗത്തെത്തി. പതിനാല് വര്‍ഷം മുമ്പത്തെ ബന്ധത്തിന്റെ പേരില്‍ തന്നെ ഇപ്പോഴും വേട്ടയാടുകയാണെന്ന് അമൃത പറഞ്ഞു. ബാല തന്നേയും മകളേയും ഉപദ്രവിച്ചിട്ടുണ്ടെന്നും അമൃത തുറന്നടിച്ചിരുന്നു.

വിഷയത്തിൽ പ്രതികരിച്ച് അമൃതയുടെ സഹോദരി അഭിരാമി സുരേഷ് അടക്കം രംഗത്തെത്തിയിരുന്നു. വിഷയത്തിൽ നിരവധി ആളുകളാണ് ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. ഇപ്പോഴിതാ അമൃതയുടെ പോസ്റ്റിന് ഗോപി സുന്ദര്‍ നല്‍കിയ കമന്റാണ് ശ്രദ്ധ നേടുന്നത്.”നീ ഏറ്റവും മികച്ചവളും കരുത്തയുമാണ്. മുന്നോട്ട് പോവുക. ഒരു അമ്മയുടെ ശക്തി”എന്നായിരുന്നു അമൃതയുടെ പോസ്റ്റിലെ ഗോപി സുന്ദറിന്റെ കമന്റ്.

ബാലയുമായി പിരിഞ്ഞ ശേഷമാണ് അമൃത ഗോപി സുന്ദറുമായി അടുപ്പത്തിലാകുന്നത്. എന്നാല്‍ അധികനാള്‍ കഴിയും മുമ്പ് തന്നെ ഇരുവരും പിരിയുകയായിരുന്നു. പക്ഷെ ഈ ബന്ധത്തിന്റെ പേരില്‍ ഇപ്പോഴും അമൃത സുരേഷും ഗോപി സുന്ദറും പഴികൾ കേള്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയില്‍ ഗോപി സുന്ദറുമായി പിരിഞ്ഞതിനെക്കുറിച്ചും അമൃത സംസാരിക്കുന്നുണ്ട്. തങ്ങള്‍ പരസ്പര ധാരണയോടെ പിരിഞ്ഞതാണെന്നായിരുന്നു അമൃത പറഞ്ഞത്. എന്നാല്‍ ഇപ്പോഴും അതിന്റെ പേരില്‍ തന്നെ മോശക്കാരിയായി ചിത്രീകരിക്കുകയാണെന്നും താരം പറഞ്ഞിരുന്നു.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍