അന്ന് തിയേറ്റര്‍ കത്തിക്കുമെന്ന് ഭീഷണി; ഇന്ന് 'ആര്‍ആര്‍ആര്‍' ടീമിന് ബി.ജെ.പി, എം.പിയുടെ അഭിനന്ദനം

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ ആര്‍ആര്‍ആറിന് ലഭിച്ച നേട്ടത്തിന്റെ ആഘോഷത്തിലാണ് രാജ്യം. സോഷ്യല്‍ മീഡിയയിലടക്കം നിരവധി പ്രമുഖരാണ് ടീമിന് അഭിനന്ദനങ്ങളുമായി എത്തിയത്.
പുരസ്‌കാര നേട്ടത്തില്‍ ചിത്രത്തെ അഭിനന്ദിച്ച് കൊണ്ട് തെലങ്കാന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാര്‍ എംപിയും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ബിജെപി എംപിയുടെ അഭിനന്ദനത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

സിനിമ റിലീസിന് മുമ്പ് നടത്തിയ ഒരു പ്രസ്താവനയാണ് വിമര്‍ശനത്തിനിടയാക്കിയിരുന്നത്. ആര്‍ആര്‍ആര്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കുമെന്നായിരുന്നു ബിജെപി എംപി അന്ന് നടത്തിയ പ്രസ്താവന.

സിനിമയില്‍ ഗോത്രവര്‍ഗ വിഭാഗ നേതാവ് കൊമരം ഭീമിന്റെ കഥാപാത്രം അവതരിപ്പിച്ച ജുനിയര്‍ എന്‍ടിആര്‍ മുസ്ലീം വേഷവിധാനം ധരിച്ചെത്തുന്ന ഭാഗമാണ് ബന്ദി സഞ്ജയ് കുമാറിനെ ചൊടിപ്പിച്ചത്. പുരസ്‌കാര നേട്ടത്തിന് ശേഷം ആര്‍ആര്‍ആര്‍ ലോകവേദിയില്‍ ഇന്ത്യയെ അഭിമാനം കൊള്ളിപ്പിച്ചു എന്നായിരുന്നു ബിജെപി എം പിയുടെ അഭിനന്ദനം.

ആഗോളതലത്തില്‍ ചിത്രം വന്‍വിജയം നേടിയതിന് ശേഷം രണ്ട് വര്‍ഷത്തിന് ശേഷം പുരസ്‌കാര നേട്ടത്തില്‍ ചിത്രത്തിന്റെ ടീമിനെ അഭിനന്ദിച്ചതിന് നിരവധി ആളുകളാണ് അദ്ദേഹത്തെ പരിഹസിച്ച് രംഗത്തെത്തിയത്.

Latest Stories

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍