മമ്മൂട്ടി, ദുല്‍ഖര്‍, ടൊവിനോ ചിത്രങ്ങളുമായി ബോബി-സഞ്ജയ് കൂട്ടുകെട്ട്; ആവേശത്തോടെ ആരാധകര്‍

മലയാള സിനിമയിലെ വിജയ കൂട്ടുകെട്ടാണ് തിരക്കഥാകൃത്തുകളായ ബോബി-സഞ്ജയ്. എന്റെ വീട് അപ്പൂന്റെയും സിനിമ മുതല്‍ ഉയരെ വരെയുള്ള സൂപ്പര്‍ ഹിറ്റുകളാണ് ഇവര്‍ സമ്മാനിച്ചത്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് എന്നിവര്‍ നായകന്‍മാരാകുന്ന മൂന്ന് വമ്പന്‍ ചിത്രങ്ങളാണ് ബോബി- സഞ്ജയ് കൂട്ടുകെട്ടില്‍ നിലവില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

മമ്മൂട്ടിയുടെ “വണ്‍” ചിത്രത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പൊളിറ്റിക്കല്‍ ജോണറിലാണ് ബോബി, സഞ്ജയ് തിരക്കഥ ഒരുക്കുന്നത്. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന റോളിലാണ് മമ്മൂട്ടി വേഷമിടുന്നത്. ചിത്രത്തിന്റെ ടീസറും ലുക്ക് പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ആദ്യമായി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിനും തിരക്കഥ ഒരുക്കുകയാണ് ബോബി- സഞ്ജയ് ടീം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുക. മുംബൈ പൊലീസ് ചിത്രത്തിന് ശേഷം ബോബി- സഞ്ജയ് ഒരുക്കുന്ന പൊലീസ് സ്റ്റോറി കൂടിയാണിത്. സിനിമയുടെ ഷൂട്ടിംഗ് അടുത്ത് തന്നെ ആരംഭിക്കും.

ടൊവിനോ തോമസ് നായകനാകുന്ന “കാണെക്കാണെ” ആണ് ബോബി-സഞ്ജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന മറ്റൊരു ചിത്രം. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഉയരെയ്ക്ക് ശേഷം മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സുരാജ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രന്‍ എന്നീ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ