മനസ്സുകള്‍ കീഴടക്കിയ മാസ് പൂരം നാളെ വിദേശത്തേക്ക്; തൃശൂര്‍ പൂരത്തിന്റെ ജിസിസി തിയേറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ തൃശൂര്‍ പൂരം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രത്തിന് ഇപ്പോഴും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ജിസിസി തിയേറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

തൃശൂരിന്റെ മണ്ണില്‍ നടക്കുന്ന ഗുണ്ടാപകയുടെ കഥ പറയുന്ന ചിത്രം ജയസൂര്യയുടെ കരിയറിലെ മികച്ച ആക്ഷന്‍ ചിത്രമായാണ് വിശേഷിക്കപ്പെടുന്നത്.
പുള്ളുഗിരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്.

ജയസൂര്യ കഥാപാത്രത്തിന്റെ ചെറുപ്പക്കാലം അവതരിപ്പിക്കുന്നത് മകന്‍ അദ്വൈതാണ്. സ്വാതി റെഡ്ഡിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സാബുമോന്‍, ശ്രീജിത്ത് രവി, വിജയ് ബാബു, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

രതീഷ് വേഗ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംവിധാനം രാജേഷ് മോഹനന്‍ ആണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് തൃശൂര്‍ പൂരം. ആര്‍.ഡി. രാജശേഖര്‍ ആണ് ഛായാഗ്രാഹകന്‍.

Read more

Image may contain: 1 person, text