'പുള്ളുഗിരിയും പിള്ളാരും' എത്താന്‍ ഇനി ഒരു ദിനം മാത്രം

ജയസൂര്യ നായകനായെത്തുന്ന “തൃശൂര്‍ പൂരം” ഈ വെള്ളിയാഴ്ച റിലീസിനെത്തും. രാജേഷ് മോഹന്‍ ഒരുക്കുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നറായാണ് ഒരുക്കുന്നത്. “പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡി”ന് ശേഷം ജയസൂര്യ വീണ്ടും തൃശൂര്‍കാരാനായി അമ്പരപ്പിക്കാന്‍ ഒരുങ്ങുകയാണ്.

പുള്ള് ഗിരി എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. സ്വാതി റെഡ്ഡിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും ഗാനത്തിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more

സുദേവ് നായര്‍, മണിക്കുട്ടന്‍, സാബുമോന്‍, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രതീഷ് വേഗയാണ് ചിത്രത്തിന്റെ രചനയും സംഗീതവും ഒരുക്കുന്നത്. ഛായാഗ്രഹണം ആര്‍.ഡി രാജശേഖര്‍.