'പുള്ളുഗിരി' ഇന്ന് തിയേറ്ററുകളിലേക്ക്; ജയസൂര്യയുടെ മാസ് എന്‍ട്രി കാത്ത് ആരാധകര്‍

ജയസൂര്യ നായകനായെത്തുന്ന “തൃശൂര്‍ പൂരം” ഇന്ന് റിലീസിനെത്തുന്നു.
പുള്ളുഗിരി എന്ന കഥാപാത്രമായാണ് ജയസൂര്യ ചിത്രത്തില്‍ വേഷമിടുന്നത്. തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും തൃശൂര്‍ പൂരം. രാജേഷ് മോഹന്‍ ഒരുക്കുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്നറായാണ് ഒരുക്കുന്നത്.

സ്വാതി റെഡ്ഡിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജയസൂര്യയുടെ മകന്‍ അദ്വൈത് ആണ് പുള്ളുഗിരി എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത്. സുദേവ് നായര്‍, മണിക്കുട്ടന്‍, സാബുമോന്‍, വിജയ് ബാബു, മല്ലിക സുകുമാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. ആര്‍.ഡി. രാജശേഖര്‍ ആണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.

Read more

Image may contain: 1 person, beard and text