ക്രിസ്'മാസ്' പൂരം; തൃശൂര്‍ പൂരം വിജയകരമായി രണ്ടാം വാരത്തില്‍

ആട് 2 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ തൃശൂര്‍ പൂരം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. ക്രിസ്മസ് റിലീസായി എത്തിയ ചിത്രത്തിന് രണ്ടാം വാരത്തിലും നിറഞ്ഞ സദസ്സാണ് ഉള്ളത്. തൃശൂരിന്റെ മണ്ണില്‍ നടക്കുന്ന ഗുണ്ടാപകയുടെ കഥ പറയുന്ന ചിത്രം ജയസൂര്യയുടെ കരിയറിലെ മികച്ച ആക്ഷന്‍ ചിത്രമായാണ് വിശേഷിക്കപ്പെടുന്നത്.

പുള്ളുഗിരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. ജയസൂര്യ കഥാപാത്രത്തിന്റെ ചെറുപ്പക്കാലം അവതരിപ്പിക്കുന്നത് മകന്‍ അദ്വൈതാണ്. സ്വാതി റെഡ്ഡിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സാബുമോന്‍, ശ്രീജിത്ത് രവി, വിജയ് ബാബു, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Read more

രതീഷ് വേഗ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംവിധാനം രാജേഷ് മോഹനന്‍ ആണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് തൃശൂര്‍ പൂരം. ആര്‍.ഡി. രാജശേഖര്‍ ആണ് ഛായാഗ്രാഹകന്‍.