'ഏറ്റെടുത്ത് പ്രേക്ഷകര്‍'; തൃശൂര്‍ പൂരം വിജയാഘോഷം, വീഡിയോ

മികച്ച പ്രതികരണങ്ങളോടെ ബോക്‌സോഫീസില്‍ തരംഗം തീര്‍ത്ത് മുന്നേറുകയാണ് ജയസൂര്യ നായകനായെത്തിയ ചിത്രം “തൃശൂര്‍ പൂരം”. മറ്റൊരു പൂരക്കാഴ്ചയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ വിജയം കേക്ക് മുറിച്ച് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

പുള്ള് ഗിരി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ജയസൂര്യ വേഷമിട്ടത്. തൃശൂരിന്റെ മണ്ണില്‍ നടക്കുന്ന ഗുണ്ടാപകയുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതി റെഡ്ഡിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സാബുമോന്‍, ശ്രീജിത്ത് രവി, വിജയ് ബാബു, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

രതീഷ് വേഗ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംവിധാനം രാജേഷ് മോഹനന്‍ ആണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. ആര്‍.ഡി. രാജശേഖര്‍ ആണ് ഛായാഗ്രാഹകന്‍. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് തൃശൂര്‍ പൂരം.

Read more