എട്ട് ലക്ഷത്തിനടുത്ത് കാഴ്ച്ചക്കാര്‍, ട്രെന്‍ഡിംഗില്‍ രണ്ടാമത്; ശ്രദ്ധ നേടി 'തൃശൂര്‍ പൂരം' ട്രെയിലര്‍

ആട് 2 എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന “തൃശൂര്‍ പൂരം” റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. എട്ടു ലക്ഷത്തിനടുത്ത് കാഴ്ച്ചക്കാരുമായി ട്രെയിലര്‍ ട്രെന്‍ഡിംഗില്‍ രണ്ടാമതുണ്ട്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ഹിറ്റാണ്.

തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും തൃശൂര്‍ പൂരം എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കാക്ക കാക്ക, ഗജിനി, ഇരുമുഖന്‍, ഇമൈയ്ക്ക നൊടികള്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ക്യാമറ ചെയ്ത ആര്‍.ഡി. രാജശേഖര്‍ ആണ് ഛായാഗ്രാഹകന്‍. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് തൃശൂര്‍ പൂരം. ഡിസംബര്‍ 20 ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

പുതിയ ചിന്തയുമായി വന്നാല്‍ സ്വീകരിക്കും; സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ബിനോയ് വിശ്വം

ഫഹദിനും നസ്രിയയ്ക്കും വേണ്ടി നെഞ്ചുംവിരിച്ച് മലയാളത്തിന്റെ പ്രിയ താരം; അഡ്വ കൃഷ്ണരാജ് കണ്ടം വഴി ഓടിയെന്ന് സോഷ്യല്‍ മീഡിയ

"ആർക്കും അറിയാത്ത ഒരു രോഗം എനിക്കുണ്ട്, അതിന് ചികിത്സയില്ല": എമിലിയാനോ മാർട്ടിനെസ്സ്

മഞ്ജു വാര്യര്‍ നിലപാട് വ്യക്തമാക്കിയില്ല; സംവിധായകനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി

എംഎല്‍എമാര്‍ക്ക് 100 കോടി കോഴ വാഗ്ദാനം; തോമസ് കെ തോമസിന്റെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

താക്കറേ തുറന്നുവിട്ട ഗര്‍ജ്ജിക്കുന്ന കടുവയെ തളയ്ക്കാനാകുമോ ബിജെപിയ്ക്ക്?

ഉദ്ദവോ ഷിന്‍ഡേയോ? ആരെ തള്ളും ആരെ കൊളളും മറാത്താഭൂമി; താക്കറേ തുറന്നുവിട്ട ഗര്‍ജ്ജിക്കുന്ന കടുവയെ തളയ്ക്കാനാകുമോ ബിജെപിയ്ക്ക്?

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു; ദീപശിഖ തെളിയിച്ച് പിആര്‍ ശ്രീജേഷ്

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് 18കാരന് ദാരുണാന്ത്യം; സുഹൃത്ത് പരിക്കുകളോടെ ചികിത്സയില്‍

അത്യാവശ്യമായി ഒന്‍പത് ലക്ഷം വേണം; ലോറി വില്‍ക്കുന്നുവെന്ന് അറിയിച്ച് മനാഫ്