Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

മിന്നുന്നതെല്ലാം പൊന്നല്ല, കാഴ്ചക്കാരെ നിരാശരാക്കി ബിഗ് ബജറ്റ് ചിത്രം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍; പ്രേക്ഷക പ്രതികരണം

, 2:53 pm

കോടികള്‍ മുടക്കി യാഷ് രാജ് ഫിലിംസ് നിര്‍മ്മിച്ച സൂപ്പര്‍ താര ചിത്രം തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ പ്രേക്ഷകരെ നിരാശരാക്കിയെന്ന് റിപ്പോര്‍ട്ട്. ആമിറിന്റെ പ്രകടനം മാത്രമാണ് സിനിമയില്‍ അല്‍പ്പം ബോറടിപ്പിക്കാത്തതായി ഉണ്ടായിരുന്നതെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ പറയുന്നത്.

ഒരു ലോജിക്കും ഇല്ലാത്ത തിരക്കഥയാണ് ചിത്രത്തിനുള്ളതെന്നും ചിത്രത്തിലെ വിഎഫ് എക്‌സ രംഗങ്ങള്‍ തികച്ചും പരാജയമായിരുന്നുവെന്നും പ്രേക്ഷകര്‍ വിലയിരുത്തുന്നു. കൂടാതെ പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശും സിനിമയ്ക്ക് 2 റേറ്റിംഗാണ് നല്‍കിയിരിക്കുന്നത്.

.ആമിര്‍ ഖാന്റെ ബിഗ് ബജറ്റ് സിനിമയായ ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍’ പിരീയഡ് ഡ്രാമയാണ്. ബോളിവുഡിലെ തന്നെ എറ്റവും വലിയ ബിഗ് ബജറ്റ് സിനിമകളില്‍ ഒന്നാണ് ഇത്.

വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം ആധാരമാക്കിയിരിക്കുന്നത് ഫിലിപ് മെഡോസ് ടെയ് ലറുടെ കണ്‍ഫെഷന്‍സ് ഓഫ് എ തഗ് ആന്‍ഡ് ദ് കള്‍ട്ട് ഓഫ് തഗ്ഗീ എന്ന പുസ്തകമാണ്. ഫാത്തിമാ സനാ ഷെയ്ക്ക്, കത്രീനാ കൈഫ് തുടങ്ങിയവരും തഗ്സ് ഓഫ് ഹിന്ദൊസ്ഥാനില്‍ അഭിനയിക്കുന്നുണ്ട്

Advertisement