മൂന്ന് ദിവസം; അജിത്തിന്റെ തുനിവ് 100 കോടി കളക്ഷനിലേക്ക്

തല അജിത് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം തുനിവ് ജനുവരി പതിനൊന്നിന് പൊങ്കല്‍ റിലീസായാണ് എത്തിയത്. നേര്‍ക്കൊണ്ട പാര്‍വൈ, വലിമയ് എന്നിവക്ക് ശേഷം അജിത്- എച്ച് വിനോദ് ടീം ഒന്നിച്ച ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് തുനിവ് കാഴ്ച വെക്കുന്നത്.

ചിത്രത്തിന്റെ ആദ്യ മൂന്നു ദിവസത്തെ ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് എത്തി. ആദ്യ മൂന്ന് ദിവസം കൊണ്ട് തമിഴ്‌നാട് നിന്ന് മാത്രം 46 കോടി രൂപ നേടിയ ഈ ചിത്രം ആകെ മൊത്തം ഇന്ത്യയില്‍ നിന്നും നേടിയത് 70 കോടിയോളമാണ്.

വിദേശത്തും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ചിത്രം ഇതിനോടകം 93 കോടി രൂപയുടെ ആഗോള കളക്ഷന്‍ ആണ് നേടിയിരിക്കുന്നത്. നോ ഗട്ട്‌സ് നോ ഗ്ലോറി എന്നാണ് ഈ ഹെയ്സ്റ്റ് ത്രില്ലര്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. തല അജിത് കുമാര്‍, നായികാ വേഷം ചെയ്ത മഞ്ജു വാര്യര്‍ എന്നിവരുടെ പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.

ജോണ്‍ കൊക്കന്‍, സമുദ്രക്കനി, മമതി ചാരി, പ്രേം കുമാര്‍, വീര, മഹാനദി ശങ്കര്‍, നയന സായി, ആമിര്‍, സിബി ചന്ദ്രന്‍, അജയ്, പവാനി റെഡ്ഢി എന്നിവരും അഭിനയിച്ച ഈ ചിത്രം ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറില്‍ ബോളിവുഡ് നിര്‍മ്മാതാവായ ബോണി കപൂര്‍, സീ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജിബ്രാന്‍ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Latest Stories

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ