ഇസ്ലാം വിരുദ്ധം; സൗദിയില്‍ തുനിവിന് വിലക്ക്, മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും വിലക്ക് വന്നേക്കും

അജിത് മഞ്ജു വാര്യര്‍ ചിത്രം തുനിവിനായി വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

ജനുവരി 11-ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് സൗദി അറേബ്യയില്‍ നിരോധിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.ട്രാന്‍സ്ജന്‍ഡര്‍ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങള്‍, ഇസ്ലാം വിരുദ്ധത, അമിതമായ വയലന്‍സ് എന്നീ കാരണങ്ങളാണ് നിരോധനം എന്നാണ് റിപ്പോര്‍ട്ട്. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞിട്ടില്ല. ഇത് പൂര്‍ത്തീകരിച്ചാല്‍ കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും വിലക്ക് വന്നേക്കുമെന്നും സൂചനകളുണ്ട്.

നേരത്തെ വിജയ് നായകനായ ‘ബീസ്റ്റ്’, വിഷ്ണു വിശാലിന്റെ ‘എഫ്‌ഐആര്‍’, മോഹന്‍ലാലിന്റെ ‘മോണ്‍സ്റ്റര്‍’ തുടങ്ങിയ സിനിമകള്‍ക്കും ഗള്‍ഫ് മേഖലകളില്‍ വിലക്ക് ലഭിച്ചിരുന്നു.’നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്.

ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ ആക്ഷന്‍ സംവിധായകന്‍ സുപ്രീം സുന്ദര്‍ ആണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ