'മണലാരണ്യത്തില്‍ ജോലിയുടെ തിരക്കുകള്‍'; ധമാക്കയിലേയ്ക്കുള്ള ഒമറിന്റെ ഓഫര്‍ നിരസിച്ച് 'അഖില്‍ സെര്‍'

ഒമര്‍ ലുലുവിന്റെ പുതിയ ചിത്രമായ ധമാക്കയിലേയ്ക്കുള്ള ഓഫര്‍ നിരസിച്ച് ടിക് ടോക് താരം അഖില്‍ സെര്‍. ജോലിത്തിരക്ക് കാരണമാണ് അഖില്‍ സെര്‍ ചിത്രത്തില്‍ നിന്നും പിന്മാറിയത്. സംവിധായകന്‍ ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

“അഖില്‍ സെര്‍ ആരാധകരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് ധമാക്കയില്‍ ഒരു വേഷം ചെയ്യാനായി അദ്ദേഹത്തെ സമീപിച്ചിരുന്നു, പക്ഷെ മണലാരണ്യത്തില്‍ ജോലിയുടെ തിരക്കുകള്‍ മൂലം വിട്ട് നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍, അദ്ദേഹം ഈ അവസരം സ്‌നേഹത്തോടെ വിസമ്മതിക്കുകയാണുണ്ടായത്.” ഒമര്‍ കുറിപ്പില്‍ പറഞ്ഞു.

ഒരു അഡാറ് ലവിനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ മനോഹരമാക്കിയ അരുണാണ് ധമാക്കയില്‍ നായകന്‍. നിക്കി ഗല്‍റാണിയാണ് നായിക. ഒമര്‍ ലുലുവിന്റെ നാലാമത്തെ ചിത്രമായ ധമാക്കയില്‍ സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക , എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാശ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീതം. ഛായാഗ്രഹണം സിനോജ് പി അയ്യപ്പന്‍.

Latest Stories

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്