കൊല്ലാനും ചാവാനും 'ചാവേർ' ; വരുന്നത് വമ്പൻ തിയേറ്റർ എക്സ്പീരിയൻസ്; ട്രെയ്ലർ പുറത്ത്

സംവിധാനം ചെയ്ത രണ്ട് സിനിമകൾ കൊണ്ട് മാത്രം മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത സംവിധായകനാണ് ടിനു പാപ്പച്ചൻ. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ സിനിമകൾക്ക്  ശേഷം ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ ‘ചാവേറി’ന്റെ ട്രെയ്ലർ പുറത്ത് വിട്ടിരിക്കുകയാണ്.

മോഹൻലാൽ, ടോവിനോ തോമസ്, പൃഥ്വിരാജ് എന്നിവരാണ് സോഷ്യൽ മീഡയയിലൂടെ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. തന്റെ മുൻ ചിത്രങ്ങളെ പോലെ തന്നെ വമ്പൻ തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന ചിത്രമായിരിക്കും ചാവേറെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചനകൾ.

കുഞ്ചാക്കോ ബോബനെ കൂടാതെ  ആന്റണി വർഗീസ്, അർജുൻ അശോകൻ, ജോയ് മാത്യു എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങൾ. തന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി വേറിട്ടൊരു കഥാപാത്രമായിരിക്കും ചാവേറിലെന്ന് ട്രെയിലറിൽ നിന്നും മനസിലാക്കാം.

അരുൺ നാരായണനും വേണു കുന്നപ്പിള്ളിയും നിർമ്മിക്കുന്ന ചിത്രത്തിൽ ജോയ് മാത്യുവാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്.

Read more