ടൈറ്റൻ ദുരന്തം സിനിമയാവുന്നു; ചിത്രം ഇരകളോടുള്ള ആദരമെന്ന് അണിയറപ്രവർത്തകർ

സമീപകാലത്ത് ലോക ജനതയെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു ടൈറ്റൻ ദുരന്തം. ടൈറ്റാനിക് എന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഉള്ളിലേക്ക് വിനോദ സഞ്ചാരികളുമായി പോയതായിരുന്നു ടൈറ്റൻ എന്ന പേടകം.
ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിംഗ്, ബ്രിട്ടീഷ്- പാകിസ്ഥാനി വ്യവസായി ഷെഹ്സാദ ദാവൂദ്, മകൻ സുലെമാൻ, ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻ ഉടമ സ്റ്റോക്ടൻ റഷ്, മുങ്ങൽ വിദഗ്ധൻ പോൾ ഹെന്റി എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.

എന്നാൽ പേടകവുമായുള്ള ആശയ വിനിമയം നഷ്ടമാവുകയും സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും ടൈറ്റൻ പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻ എന്ന  കമ്പനിയുടെതായിരുന്നു ടൈറ്റൻ എന്ന പേടകം.

ഇപ്പോഴിതാ ടൈറ്റൻ ദുരന്തം സിനിമയാവുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. മൈൻഡ്റയറ്റ് എന്റർടൈൻമെന്റാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്തത്തിന് ഇരയായവരോടുള്ള ആദരവായിരിക്കും ഇറങ്ങാൻ പോവുന്ന ചിത്രമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

ചിത്രത്തിലൂടെ നടന്ന സത്യമെന്താണെന്ന് ലോകം അറിയുമെന്നും സത്യം അറിയാനുള്ള അവകാശം ലോകത്തിനുണ്ടെന്നും അവർ കൂട്ടിചേർത്തു. മൈൻഡ്റയറ്റ് എന്റർടൈൻമെന്റിന്റെ കൂടെ ഇ ബ്രയാൻസ് ഡബ്ബിൻസാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ജസ്റ്റിൻ മഗ്രഗർ, ജോനാഥൻ കേസി എന്നിവരാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത്. ഹോളിവുഡ് വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഗാർഡിയനാണ് ടൈറ്റൻ സിനിമയെ കുറിച്ച് റിപ്പോർട്ട് ചെയ്തത്.

വിഖ്യാതമായ ടൈറ്റാനിക് സിനിമയുടെ സംവിധായകൻ ജെയിംസ് കാമറൂൺ ടൈറ്റൻ ദുരന്തത്തെ  ആസ്പദമാക്കി സിനിമ നിർമ്മിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ടൈറ്റൻ ദുരന്തം താൻ ഒരിക്കലും സിനിമയാക്കില്ല എന്നാണ് പിന്നീട് ജെയിംസ് കാമറൂൺ പറഞ്ഞത്.

Latest Stories

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ