150-ാം ദിവസത്തിലേക്ക് ; യു എസിലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ആര്‍ ആര്‍ ആര്‍ ടീം

പ്രദര്‍ശനം തുടങ്ങി 150 ദിവസം പിന്നിടുമ്പോഴും ആര്‍ ആര്‍ ആര്‍ യു എസിലെ ഒരു തിയേറ്ററില്‍ നിറഞ്ഞ സദസ്സോടെ പ്രദര്‍ശിപ്പിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ .’യു എസിന് നന്ദി. ഇത് ആര്‍ ആര്‍ ആറിന്റെ 150-ാം ദിവസമാണ്, ലോകം മുഴുവന്‍ ഞങ്ങളോടൊപ്പം സിനിമ കണ്ട് ആസ്വദിക്കുകയാണ്. എല്ലാത്തിനും മേലെ സ്‌നേഹം നിറയുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഈ അടുത്ത കാലത്ത് ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ച സിനിമയില്‍ ആര്‍ ആര്‍ ആറിന്റെ സ്ഥാനം ഒന്നാമതാണ്. അത് 1150 കോടി ബോക്‌സ് ഓഫീസ് കളക്ഷനില്‍ നിന്ന് തന്നെ ബോധ്യമാണ്. തിയേറ്ററില്‍ നിന്ന് ഒടിടിയിലേക്ക് കയറിയപ്പോഴും പ്രേക്ഷക ശക്തി വീണ്ടും കൂടുകയാണ് ചെയ്തത്.

ടെക്ക്‌നിക്കല്‍ ബ്രില്ലിയന്‍സും സംവിധായകന്റെ മുന്‍ ചിത്രങ്ങള്‍ക്ക് ലഭിച്ച വരവേല്‍പ്പും ആര്‍ ആര്‍ ആറിന്റെ വിജയത്തിന് ഒരു കാരണമാണ്. സിനിമ റിയാലിറ്റിയുടെ മറുപാതിയാണ് എന്നതിനെ പൊളിച്ചെഴുതി കൊണ്ട് ഫാന്റസിയും സാങ്കേതികതയും ഒക്കെ ഇന്ത്യന്‍ സിനിമയുടെയും ഭാഗമാണ് എന്ന് രാജമൗലി ചിത്രങ്ങള്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്. ബാഹുബലി സീരീസും അതിനു മുന്‍പ് വന്ന മഹധീരയും ഉദാഹരണങ്ങളാണ്.

‘ആര്‍ആര്‍ആര്‍’ റിലീസ് ചെയ്ത മാര്‍ച്ച് 25 ന് തന്നെ ചിത്രം ആദ്യ റെക്കോര്‍ഡ് ഭേദിച്ചികൊണ്ട് 132.30 കോടി നേടി. ആദ്യ വാരമായപ്പോഴേക്കും അത് 341.20 കോടിയായി. ആ വാരാന്ത്യത്തില്‍ ആദ്യ ഓപ്പണിങ് റെക്കോര്‍ഡ് നേടിയ ഹോളിവുഡ് ചിത്രം ബാറ്റ്മാനെ പിറകിലാക്കിക്കൊണ്ട് 467 കോടി നേടി ചിത്രം ഇടം പിടിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം