ഇതെന്ത് മറിമായം; കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് ടോം വടക്കന്‍, 'പഴി കേള്‍ക്കുന്നത്' ടോമിച്ചന്‍ മുളകുപാടം

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ എഐസിസി മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ നല്‍കിയത്. പുല്‍വാമ അക്രമത്തില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം സങ്കടപ്പെടുത്തിയെന്നാണ് ബിജെപിയെ പലതവണ കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്തിരുന്ന ടോം വടക്കന്‍ അതേ പാര്‍ട്ടിയില്‍ ചേര്‍ന്നു കൊണ്ട് കാരണം പറഞ്ഞത്. എന്നാല്‍ ടോം വടക്കന്റെ പാര്‍ട്ടി മാറ്റത്തില്‍ സോഷ്യല്‍ മീഡിയയില്‍ “പഴികേള്‍ക്കുന്നത്” നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ്.

ടോം വടക്കന്‍ പാര്‍ട്ടി മാറിയതിനു പിന്നാലെ ടോമിച്ചന്‍ മുളകുപാടത്തിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ കമന്റുകളായി “രോഷം” പുകയുകയാണ്. വരുന്ന കമന്റുകള്‍ ട്രോള്‍ രൂപത്തിലാണെന്ന് മാത്രം. ആളു മാറിയതല്ല മനപൂര്‍വ്വം ഒരു രസത്തിന് കുറേ പേര്‍ ഇറങ്ങി തിരിച്ചതെന്ന് കമന്റുകളില്‍ നിന്ന് വ്യക്തം. ഒരു സമയത്തെ കരിങ്കോഴി വില്‍പ്പന പോലെ.

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പോസ്റ്റിനു താഴെയാണ് കമന്റുകള്‍ കൂടുതലും കുമിഞ്ഞു കൂടുന്നത്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് ഏറ്റവും ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച് പുറത്തിറങ്ങിയ ചിത്രം.

Latest Stories

നിരവധി പരാതികള്‍, വനം ഭേദഗതി ബില്ല് ഉടന്‍ അവതരിപ്പിക്കില്ല; തീരുമാനം അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് ശേഷം

വിദ്യാര്‍ത്ഥിനികള്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ സംഭവം; ചികിത്സയിലിരിക്കെ ഒരാള്‍ക്ക് കൂടി ദാരുണാന്ത്യം

നിറമില്ല, ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ല; ഭര്‍ത്താവിന്റെ നിരന്തര പീഡനത്തനൊടുവില്‍ യുവതിയുടെ ആത്മഹത്യ

വിദ്യാര്‍ത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിയ സംഭവം; പ്രധാനധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

നാല് കുഞ്ഞുങ്ങളെ കനാലിലേക്കെറിഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

എല്ലാവര്‍ക്കും ജാമ്യം വേണം; ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂര്‍

എന്താണ് കോഹ്‌ലി ഇത് ഇത്രയും പണം കൊടുത്തിട്ട് ഇമ്മാതിരി ഭക്ഷണമോ, കൊല വിലയും ദുരന്ത ഫുഡും; എക്‌സിലെ കുറിപ്പ് വൈറൽ

'കോവിഡ് ഇന്ത്യന്‍ സര്‍ക്കാരിലെ വിശ്വാസം തകര്‍ത്തു, ഭരണകക്ഷി വന്‍ പരാജയമേറ്റുവാങ്ങി'; സക്കര്‍ബര്‍ഗിന്റെ പരാമര്‍ശത്തില്‍ മെറ്റയ്ക്ക് പാര്‍ലമെന്ററി സമിതി സമന്‍സ് അയക്കുമെന്ന് ബിജെപി എംപി

വയനാട് ഉരുൾപൊട്ടൽ: കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനം

കുംഭ മേളയ്ക്കിടെ കുഴഞ്ഞുവീണ് സ്റ്റീവ് ജോബ്സിന്റെ ഭാര്യ