ടോംസണ്‍ ടോമിയുടെ 'ഒരു നാടന്‍ പരോപകാരം'; അഭിനന്ദിച്ച് സാന്ദ്ര തോമസും

ടോംസണ്‍ ടോമി എന്ന യുവാവ് എഴുതി സംവിധാനം ചെയ്ത ‘ഒരു നാടന്‍ പരോപകാരം’ ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു. ഇടുക്കി ജില്ലയിലെ പനംകുട്ടി എന്ന സ്ഥലത്തെ നാട്ടുകാരാണ് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിരിക്കുന്നത്.

ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നതും പനംകുട്ടിയില്‍ തന്നെയാണ്. മറ്റൊരു ശ്രദ്ധേയമായ കാര്യം ഈ ചിത്രത്തിലെ ‘അല്‍വിദാ ന കെഹനാ’ എന്ന ഹിന്ദി ഗാനമാണ്. ടോംസണ്‍ ടോമി തന്നെയാണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും ആലാപനവും.

നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസും ഷോര്‍ട്ട് ഫിലിമിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ”ഇടുക്കിയിലെ സാധാരണക്കാരായ നാട്ടുകാര്‍ അഭിനയിച്ച ഒരു നാടന്‍ പരോപകാരം. കുട്ടികള്‍ അടക്കം എല്ലാവരും നല്ല അഭിനയം കാഴ്ചവെച്ചിരിക്കുന്നു” എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

No description available.

പനംകുട്ടിക്കാരനായ വിബിന്‍ സെബാസ്റ്റ്യന്‍ ആണ് കഥയിലെ പ്രധാന കഥാപാത്രം. കഥയും താരങ്ങളുടെ അഭിനയ മികവും ശ്രദ്ധ നേടുകയാണ്. ബിജു നരിതൂക്കില്‍ ആണ് ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചിരിക്കുന്നത്. അരുണ്‍ കുമാര്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

Latest Stories

'സ്നേഹത്തിന്റെ കടയിൽ ഒരു മെമ്പര്‍ഷിപ്പെടുക്കുകയാണ്.. കരിവന്നൂരും കൊടകരയും പരസ്പരം വെച്ചുമാറുന്നതിനെ എതിര്‍ത്തതാണ് എന്റെ തെറ്റ്'; സന്ദീപ് വാര്യര്‍

സഞ്ജുവിനെ തഴഞ്ഞ് അവനെ വളർത്താൻ ഇന്ത്യക്ക് എങ്ങനെ തോന്നി, മലയാളി താരത്തെ വാഴ്ത്തിയും സൂപ്പർ താരത്തെ കൊട്ടിയും ഷോൺ പൊള്ളോക്ക്

'വലിയ കസേരകൾ കിട്ടട്ടെ, സന്ദീപ് വാര്യർ ബലിദാനികളെ വഞ്ചിച്ചു'; കോൺഗ്രസ്സ് പ്രവേശനത്തിൽ പരിഹസിച്ച് കെ സുരേന്ദ്രൻ

ഐപിഎല്‍ മെഗാ ലേലത്തിന് 574 താരങ്ങള്‍; സൂപ്പര്‍ താരത്തെ ഒഴിവാക്കി; പൂര്‍ണ്ണ ലിസ്റ്റ്

ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും; രണ്ട് ദിവസങ്ങളിലായി ആറ് പൊതുയോഗങ്ങൾ

സര്‍ക്കാര്‍ ജോലി വാങ്ങി തരാം; ദിഷ പഠാനിയുടെ പിതാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും

'അപ്രസക്തനായ വ്യക്തി'; സന്ദീപ് വാര്യരുടെ ചുവട് മാറ്റത്തിൽ പ്രതികരിച്ച് പ്രകാശ് ജാവ്‌ദേക്കർ

ഒടുവിൽ നിനക്ക് അത് സാധിച്ചല്ലോ, നായകനെക്കാൾ സന്തോഷത്തിൽ ഹാർദിക് പാണ്ഡ്യാ; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അമരന്‍ പ്രദര്‍ശിപ്പിക്കണ്ട, തിയേറ്ററിന് നേരെ ബോംബേറ്; പ്രതിഷേധം കടുക്കുന്നു