ഫിപ്രസ്കി ഇന്ത്യയുടെ ഗ്രാൻഡ് പ്രീ പുരസ്കാരം നേടി ആനന്ദ് ഏകർഷിയുടെ 'ആട്ടം'; ആദ്യ പത്തിൽ മറ്റ് രണ്ട് മലയാള സിനിമകളും

ഫിപ്രസ്കി (ഇന്റർനാഷണൽ ഫെഡെറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ്) ഇന്ത്യയുടെ 2023-ലെ മികച്ച പത്ത് സിനിമകളുടെ പട്ടിക പുറത്ത്. മികച്ച സിനിമയ്ക്കുള്ള ഈ വർഷത്തെ ഗ്രാൻഡ് പ്രീ പുരസ്കാരം ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ‘ആട്ടം’ സ്വന്തമാക്കി. ജയന്ത് ദിഗംബർ സോമൽക്കർ സംവിധാനം ചെയ്ത ‘എ മാച്ച്’ ആണ് രണ്ടാം സ്ഥാനത്ത്.

No photo description available.

ഒരു നാടക സമിതിയും അതിൽ അരങ്ങേറുന്ന ഒരു കുറ്റകൃത്യവും, തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ആട്ടത്തിന്റെ പ്രമേയം. വിനയ് ഫോർട്ട്, സെറിൻ ശിഹാബ്, കലാഭവൻ ഷാജോൺ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ.

ഡോൺ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’ അഞ്ചാം സ്ഥാനവും, പ്രസന്ന വിതാനഗെ സംവിധാനം ചെയ്ത ശ്രീലങ്കൻ- മലയാള ചിത്രം ‘പാരഡൈസ്’ എട്ടാം സ്ഥാനവും കരസ്ഥമാക്കി.

ഡൊമിനിക് സങ്കമയുടെ ‘റാപ്ചർ’, ദേവാശിഷ് മാക്കിജയുടെ ‘ജോറാം’, സുംനാഥ് ഭട്ട് സംവിധാനം ചെയ്ത ‘മിഥ്യ’, കനു ഭേൽ സംവിധാനം ചെയ്ത ‘ആഗ്ര’, ശ്രീമോയീ സിംഗിന്റെ ‘ആന്റ് ടുവേർഡ്ഡ് ഹാപ്പി അല്ലൈസ്, കിരൺ റാവു സംവിധാനം ചെയ്ത ‘ലാപതാ ലേഡീസ്’ എന്നിവയാണ് മികച്ച പത്ത് സിനിമകളുടെ ലിസ്റ്റിലുള്ള മറ്റ് ഇന്ത്യൻ ചിത്രങ്ങൾ.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ