ട്രിപ്പിള്‍ റോളില്‍ ടൊവിനോ; 'അജയന്റെ രണ്ടാം മോഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ടൊവിനോ തോമസ് ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ ആരംഭിക്കുന്നു. കാഞ്ഞങ്ങാട് ആണ് സിനിമയുടെ ചിത്രീകരണം നടക്കുക. നിര്‍മ്മാതാവ് ബാദുഷയാണ് ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്.

ജിതിന്‍ ലാല്‍ ആണ് ‘അജയന്റെ രണ്ടാം മോഷണം’ സംവിധാനം ചെയ്യുന്നത്. 1900, 1950, 1990 കാലഘട്ടങ്ങളില്‍ കഥ പറയുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാകും ടൊവിനോ അവതരിപ്പിക്കുന്നത്.

സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യന്‍ നടി കൃതി ഷെട്ടിയാവും ചിത്രത്തിലെ നായികയെന്ന് റിപ്പോര്‍ട്ട് ഉണ്ട്. വമ്പന്‍ ബജറ്റിലായിരിക്കും സിനിമ ഒരുങ്ങുക.

‘തല്ലുമാല’യാണ് ഒടുവില്‍ റിലീസ് ചെയ്ത ടൊവിനോ ചിത്രം. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത സിനിമ മികച്ച കളക്ഷനാണ് നേടുന്നത്. 45 കോടി രൂപ ആകെ കളക്ട് ചെയ്പ്പോള്‍ കേരളത്തില്‍ നിന്ന് ലഭിച്ചത് 24.57 കോടി രൂപയാണ്. മൂന്നാം വാരത്തിലും 164 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മ്മിച്ചത്.

Latest Stories

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര

വിജയ് ഹസാരെ ട്രോഫി: 'നോക്കൗട്ടില്‍ എത്തിയാല്‍ കളിക്കാം', ബറോഡ ടീമില്‍ ചോരാതെ ഹാര്‍ദിക്

"എടാ സഞ്ജു, നീ എന്ത് മണ്ടൻ തീരുമാനങ്ങളാണ് എടുക്കുന്നത്, ഇങ്ങനെ ആണെങ്കിൽ ചാമ്പ്യൻസ് ട്രോഫി കളിക്കില്ല"; തുറന്നടിച്ച് ആകാശ് ചോപ്ര; സംഭവം ഇങ്ങനെ