പുഷ്പയുടെ നിര്‍മ്മാതാക്കള്‍ മലയാളത്തിലേക്ക് ; നായകന്‍ ടൊവീനോ

സൂപ്പര്‍ ഹിറ്റ് തെലുങ്ക് സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള കമ്പനിയാണ് മൈത്രി മൂവി മേക്കേഴ്സ്. മഹേഷ് ബാബു ചിത്രം ശ്രീമന്തുഡു, മോഹന്‍ലാല്‍- ജൂനിയര്‍ എന്‍ ടി ആര്‍ ചിത്രം ജനത ഗാരേജ്, റാം ചരണ്‍ ചിത്രം രംഗസ്ഥലം, നാനി ചിത്രം ഗ്യാങ് ലീഡര്‍, അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ, മഹേഷ് ബാബു ചിത്രം സര്ക്കാര് വാരി പാട്ട എന്നിവയൊക്കെ മൈത്രി മൂവി മേക്കേഴ്സിന്റേതാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വമ്പന്‍ നിര്‍മ്മാണ കമ്പനി മലയാള സിനിമയിലേക്ക് കൂടി കാലെടുത്തു വെക്കുകയാണ്.

ഡോക്ടര്‍ ബിജു സംവിധാനം ചെയ്യാന്‍ പോകുന്ന അദൃശ്യ ജാലകങ്ങള്‍ എന്ന ചിത്രത്തിലൂടെ അവര്‍ മലയാളത്തിലെത്തുമ്പോള്‍, ഇതിലെ നായക വേഷം ചെയ്യാന്‍ പോകുന്നത് യുവ താരം ടോവിനോ തോമസാണ്. ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, എല്ലാനാര്‍ ഫിലിംസ് പ്രൊഡക്ഷന്‍സ് എന്നിവരും ഈ ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാണ്.

നിമിഷാ സജയന്‍ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ ഇന്ദ്രന്‍സും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. യദു രാധാകൃഷ്ണന്‍ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഡേവിസ് മാനുവലാണ്. ഡേവിസ് മാനുവല്‍ തന്നെയാണ് ഈ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡിറക്ടറും. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും ഇപ്പോള്‍ പുറത്ത് വിട്ടിട്ടുണ്ട്.

ഈ വരുന്ന ജൂണ്‍ മാസത്തില്‍ ടോവിനോ നായകനായ രണ്ടു ചിത്രങ്ങളാണ് റിലീസ് ചെയ്യാന്‍ പോകുന്നത്. വിനീത് കുമാര്‍ സംവിധാനം ചെയ്ത ഡിയര്‍ ഫ്രണ്ട്, വിഷ്ണു ജി രാഘവ് ഒരുക്കിയ വാശി എന്നീ ചിത്രങ്ങളാണിവ. ഖാലിദ് റഹ്‌മാനൊരുക്കിയ തല്ലുമാലയാണ് അതിന് ശേഷം റിലീസ് ചെയ്യാന്‍ പോകുന്ന ടോവിനോ ചിത്രം.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്