'നീ പകപോക്കുവാണ് അല്ലേടാ'; ബേസിലിനോട് ടൊവിനോ, വീഡിയോ

കഴിഞ്ഞ ദിവസമാണ് ബേസില്‍ ടൊവീനോ ചിത്രം മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിലൂടെ റീലീസ് ചെയ്തത്. ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ മിന്നല്‍ മുരളിയുടെ ഷൂട്ടിംഗിങ്ങിനിടെയുള്ള ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ബേസില്‍. ക്ലൈമാക്സ് ഷൂട്ടില്‍, വസ്ത്രത്തില്‍ അഴുക്ക് വരാന്‍ വേണ്ടി മണ്ണില്‍ കിടന്ന് ഉരുളുന്ന ടൊവിനോയുടെ വീഡിയോയാണ് ബേസില്‍ ഷെയര്‍ ചെയ്തത്. മണ്ണില്‍ കിടന്ന് രണ്ട് മൂന്ന് വട്ടം ഉരുണ്ട ശേഷം ടൊവിനോ ചാടിയെഴുന്നേല്‍ക്കുന്നതും വീഡിയോയില്‍ കാണാം.

‘നീ പക പോകുവാണ് അല്ലേടാ’ എന്നാണ് വീഡിയോയ്ക്ക് താഴെയെത്തി ടൊവിനോ ചോദിച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

ഇതിന് മുന്‍പ് ബേസില്‍ ജോസഫ് മിന്നല്‍ മുരളിയിലെ ഗാനങ്ങള്‍ പാടുന്നതും, ഷൂട്ടിങ്ങിന്റെ ഇടക്ക് ആഹാരം കഴിക്കുന്നതുമായ വീഡിയോകള്‍ ടോവിനോ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോകളെല്ലാം വലിയ തോതില്‍ വൈറലാവുകയും ചെയ്തിരുന്നു.

അതേസമയം തെന്നിന്ത്യന്‍ സിനിമാലോകത്ത് തന്നെ തരംഗമായി മാറിയിരിക്കുകയാണ് മിന്നല്‍ മുരളി. കുറുക്കന്‍മൂലയിലെ സൂപ്പര്‍ ഹീറോ രാജ്യത്തിന്റെയാകെ ശ്രദ്ധയാണ് പിടിച്ചു പറ്റിയത്. ചിത്രത്തിന് രണ്ടാം ഭാഗവുമുണ്ടായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുമുണ്ട്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ