'ഇന്നത്തെ ദിവസം വേഗത്തില്‍ കടന്നുപോകും, കാരണം നാളെ ഇതിലും വേഗത്തില്‍ കടന്നുപോകും'; നെറ്റ്ഫ്‌ളിക്‌സിന്റെ ട്വീറ്റ് ടൊവിനോ ചിത്രം റിലീസ് പ്രഖ്യാപനം?

ടൊവിനോ തോമസ് ചിത്രം ‘മിന്നല്‍ മുരളി’ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ നേരത്ത പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ ഔദ്യോഗിക പേജില്‍ വന്ന ട്വീറ്റ് ആണ് വൈറല്‍ ആയിരിക്കുന്നത്.

”ഇന്നത്തെ ദിവസം വേഗത്തില്‍ കടന്നു പോകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, കാരണം നാളെ ഇതിലും വേഗത്തില്‍ കടന്നുപോകും” എന്നാണ് നെറ്റ്ഫ്ലിക്സ് ട്വീറ്റ് ചെയ്തത്. ട്വീറ്റില്‍ വേഗത്തെ സൂചിപ്പിക്കുന്ന രണ്ട് സ്മൈലികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മിന്നല്‍ മുരളിയുടെ ടീസറില്‍ പറഞ്ഞിരിക്കുന്ന ‘വേഗം’ എന്ന ഘടകത്തെ കുറിച്ചാണ് നെറ്റ്ഫ്ളിക്സ് സൂചിപ്പിക്കുന്നത് എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഒപ്പം ലെറ്റ്‌സ് ഒടിടി ഗ്ലോബല്‍ പോലെയുള്ള ഹാന്‍ഡിലുകളും ഈ വിവരം ശരി വയ്ക്കുന്നുണ്ട്. മിന്നല്‍ മുരളിയുടെ നെറ്റ്ഫ്‌ളിക്‌സ് റിലീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍.

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് റെക്കോര്‍ഡ് തുകയാണ് നെറ്റ്ഫ്‌ളിക്‌സ് നല്‍കിയിരിക്കുന്നത് എന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു. ഗോദയ്ക്ക് ശേഷം ടൊവിനോയും ബേസിലും ഒന്നിക്കുന്ന ചിത്രമാണിത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു