ടൊവീനോ-സംയുക്ത കൂട്ടുകെട്ടിന്റെ മൂന്നാമൂഴം: എടക്കാട് ബറ്റാലിയന്‍ 06

“തീവണ്ടി”, “കല്‍ക്കി” എന്നീ സിനിമകള്‍ക്ക് ശേഷം ടൊവീനോ തോമസും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് “എടക്കാട് ബറ്റാലിയന്‍ 06”. തീവണ്ടിക്ക് ശേഷം വീണ്ടും സംയുക്തയും ടൊവീനോയും നായികാ-നായകന്‍മാരായി എത്തുന്ന എന്ന പ്രത്യേകത തന്നെയാണ് എടക്കാട് ബറ്റാലിയന്‍ 06നെ കുറിച്ചും എടുത്ത് പറയേണ്ടത്. തീവണ്ടിയിലെ കൂട്ടുകെട്ട് ഇരുവര്‍ക്കും വന്‍ പ്രേക്ഷകപ്രീതിയാണ് സമ്മാനിച്ചത്.

നവാഗതനായ ഫെല്ലിനി ടി പി സംവിധാനം ചെയ്ത തീവണ്ടി എന്ന ചിത്രത്തില്‍ ബിനീഷ്, ദേവി എന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ടാണ് ടൊവീനോ-സംയുക്ത എന്ന ഹിറ്റ് ജോഡി ഉണ്ടായത്. കൈലാസ് മേനോന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച “ജീവാംശമായി” എന്ന ഗാനം എത്തിയതോടെ ടൊവീനോ-സംയുക്ത കൂട്ടുകെട്ടിനെ ആരാധകര്‍ ഏറ്റെടുത്തു. 2018ല്‍ എത്തിയ തീവണ്ടിയിലെ ഡയലോഗുകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇതോടെ ടൊവീനോ-സംയുക്ത സൂപ്പര്‍ഹിറ്റ് ജോഡിയായി.

Image result for edakkad battalion 06

“പോപ്പ്‌കോണ്‍” ആയിരുന്നു സംയുക്തയുടെ ആദ്യ ചിത്രം എങ്കിലും തീവണ്ടിയിലൂടെയാണ് സംയുക്ത ശ്രദ്ധിക്കപ്പെട്ടത്.

2019ല്‍ എത്തിയ “കല്‍ക്കി”യാണ് ടൊവീനോയും സംയുക്തയും ഒരുമിച്ചെത്തിയ രണ്ടാമത്തെ ചിത്രം. എന്നാല്‍ ചിത്രത്തില്‍ നായികാ-നായകന്‍മാരായെല്ല ഇരുവരും എത്തിയത്. നഞ്ചംകോട്ട എന്ന ഗ്രാമത്തിലെ കഥയുമായെത്തിയ കല്‍ക്കിയില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് ടൊവീനോ എത്തുന്നത്. ഡോ. സംഗീത എന്ന വില്ലത്തി കഥാപാത്രമായാണ് സംയുക്ത എത്തുന്നത്.

Image result for kalki malayalam movie tovino samyuktha

തീവണ്ടിക്കും കല്‍ക്കിക്കും ശേഷം ടൊവീനോയും സംയുക്തയും വീണ്ടും ഒന്നിക്കുകയാണ്. തീവണ്ടിക്ക് ശേഷം ടൊവീനോയും സംയുക്തയും വീണ്ടും നായികാ-നായകന്‍മാരായി എത്തുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വീണ്ടും ആ ഹിറ്റ് ജോഡി സ്‌ക്രീനിലേക്കെത്താന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Read more