ജപ്പാനില്‍ വച്ച് രംഗണ്ണനെ വിളിക്കണമെന്ന് ബഹളം, ഒടുവില്‍ ഫഹദ് വീഡിയോ അയച്ചു, എന്റെ മക്കള്‍ ഞാൻ ഒഴികെ ബാക്കി എല്ലാവരുടെയും ഫാന്‍ ആണ്: ടൊവിനോ

തന്റെ മക്കള്‍ ‘രംഗണ്ണന്റെ’ കടുത്ത ആരാധകരാണെന്ന് നടന്‍ ടൊവിനോ തോമസ്. അജയന്റെ രണ്ടാം മോഷണം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുന്നതിനിടെയാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തിനിടെ ഫഹദ് ഫാസിലില്‍ നിന്നും എന്തെങ്കിലും മോഷ്ടിക്കാന്‍ അവസരം കിട്ടിയാല്‍ എന്ത് മോഷ്ടിക്കുമെന്ന് ചോദിച്ചപ്പോള്‍ ആയിരുന്നു ടൊവിനോയുടെ മറുപടി.

ഫഹദിന്റെ കണ്ണാകും താന്‍ മോഷ്ടിക്കുക എന്നാണ് ടൊവിനോ പറഞ്ഞത്. നല്ല കണ്ണ് ഉണ്ടാവുകയും അത് നന്നായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നതാണ് അദ്ദേഹത്തിന്റെ പ്ലസ്. എന്റെ കണ്ണ് അത്ര വലുതൊന്നുമല്ല. അതുകൊണ്ട് തന്നെ ഉള്ളത് വെച്ച് എന്തൊക്കെ ചെയ്യാമെന്ന പരിപാടിയിലാണ്. ശരിക്കും നമ്മുടെ കണ്ണുകളിലൂടെയാണല്ലോ നമ്മള്‍ എല്ലാം എക്‌സ്പ്രസ് ചെയ്യുന്നത് എന്നാണ് ടൊവിനോ പറഞ്ഞത്.

പിന്നീടാണ് തന്റെ മക്കള്‍ രണ്ടുപേരും രംഗണ്ണന്‍ ഫാന്‍സാണെന്ന കാര്യം ടൊവിനോ പറയുന്നത്. ഞങ്ങള്‍ വെക്കേഷന് പോയ സമയത്ത് രണ്ട് പിള്ളേരും തലങ്ങും വിലങ്ങും നിന്ന് രംഗണ്ണനെ വിളിക്കണമെന്ന് പറഞ്ഞ് ബഹളമായിരുന്നു. ജപ്പാനിലുള്ള സമയത്ത് ഞാന്‍ എന്നിട്ട് വിളിച്ചു. പക്ഷെ കിട്ടിയില്ല. ശേഷം ഞാന്‍ ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്ത് അയച്ചു, ഇവിടെ രണ്ട് രംഗണ്ണന്‍ ഫാന്‍സുണ്ടെന്നും പറഞ്ഞ്.

അപ്പോള്‍ പുള്ളി തിരിച്ച് എടാ മോനെ… എന്നൊക്കെ വിളിച്ച് ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്ത് അയച്ച് തന്നു. സിനിമാ നടന്‍ എന്നുള്ള കണ്‍സിഡറേഷനൊന്നും എനിക്ക് എന്റെ വീട്ടില്‍ കിട്ടില്ല. ഞാന്‍ ഒഴിച്ച് ബാക്കി എല്ലാവരും സിനിമാ നടന്മാരാണ്. എനിക്ക് ഒരു രീതിയിലും പക്ഷെ വീട്ടില്‍ അത് കിട്ടാറില്ല. മക്കള്‍ ബാക്കി എല്ലാ താരങ്ങളുടെയും ഫാനാണ്.

ആവേശം കണ്ടശേഷം കുറച്ചുനാള്‍ മക്കള്‍ രംഗണ്ണന്‍ ഫാന്‍സായിരുന്നു. എടാ മോനെ എന്നൊക്കെ പിള്ളേരും വീട്ടില്‍ ഇടയ്ക്കിടെ പറഞ്ഞ് നടക്കുന്നത് കാണാം. ഞാനും ഇടയ്ക്ക് അവരോട് രംഗണ്ണന്‍ ചോദിക്കുന്നത് പോലെ മക്കളെ ഹാപ്പിയല്ലേ എന്നൊക്കെ ചോദിക്കാറുണ്ട് എന്നും ടൊവിനോ പറഞ്ഞു.

Latest Stories

കാത്തിരിപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

മദ്യ ലഹരിയില്‍ മാതാവിനെ മര്‍ദ്ദിച്ച് മകന്‍; സ്വമേധയാ കേസെടുത്ത് പൊലീസ്

ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി നേടാം; സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ജനുവരി 8 മുതല്‍

അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം; എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

തങ്ങളുടെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുന്ന പ്രൊഫഷനലുകള്‍; ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മിടുക്കന്മാര്‍

ഛത്തീസ്ഗഢില്‍ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; മൃതദേഹം സെപ്റ്റിക് ടാങ്കിനുളിൽ; സുഹൃത്തും ബന്ധുവും അറസ്റ്റിൽ

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് കനത്ത പ്രഹരം, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍

എറണാകുളത്ത് യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇന്ത്യ ആ ആഘോഷം നടത്തിയ രീതി തികച്ചും ഭയപ്പെടുത്തി, പാവം ഞങ്ങളുടെ കുട്ടി...; ഐസിസി നടപടിയെ കുറിച്ച് ചിന്തിക്കണമെന്ന് ഓസീസ് പരിശീലകന്‍