'കൽക്കി' മാസ്സ് പടം മാത്രമല്ല, നല്ല കഥപറച്ചിൽ ഉള്ള സിനിമ; ചിത്രത്തിന് ലഭിക്കുന്നത് മികച്ച പ്രതികരണങ്ങൾ - ടൊവിനോ തോമസ്

ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തുന്ന കൽക്കി ഇപ്പോഴും തീയറ്ററുകളിലുണ്ട്. ഒരു മാസ്സ് മസാല എന്റർറ്റൈനെർ ആയാണ് കൽക്കി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. പ്രവീൺ പ്രഭരാമിന്റെ കന്നി സംവിധാന സാരംഭമായിരുന്നു കൽക്കി. കൽക്കി ഒരു ഇടിപ്പടം മാത്രമല്ലെന്ന് ടോവിനോ തോമസ് പറഞ്ഞു. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് ടൊവിനോ ഇങ്ങനെ പറഞ്ഞത്. ഈ സിനിമയിൽ നല്ല കഥ പറച്ചിലും അനുഭവങ്ങളും കൂടിയുണ്ടെന്നും ടൊവിനോ കൂട്ടി ചേർത്തു.

കൽക്കിക്കു പ്രേക്ഷകരുടെ നല്ല പ്രതികരണം ആണ് ലഭിക്കുന്നത്. ഇതിൽ സന്തോഷമുണ്ടെന്നും ടോവിനോ പറഞ്ഞു. ടോവിനോയും ചിത്രത്തിലെ നായികയായ സംയുക്ത മേനോനും വില്ലൻ ശിവരഞ്ജിത്തും പ്രേക്ഷകർക്കൊപ്പമിരുന്നാണ് “കൽക്കി” കണ്ടത്. പ്രേക്ഷകരുടെ പ്രതികരണം നേരിട്ട് അറിയാനായതിലെ സന്തോഷവും ടൊവിനോ പങ്കു വച്ചു.

Read more

എസ്ര”യ്ക്ക് ശേഷം ടൊവീനോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് “കൽക്കി”. സുജിൻ സുജാതനും സംവിധായകൻ പ്രവീണും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.സൈജു കുറുപ്പ്, അപർണ നായർ, കെ പി എസ് സി ലളിത എന്നിവരും പ്രധാന കഥാപാത്രങ്ങളായി സിനിമയിലുണ്ട്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിൻ കെ വർക്കിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗൗതം ശങ്കർ ആണ് ഛായാഗ്രഹണം.