ജതിന്‍ രാം ദാസ് വീണ്ടുമെത്തും; ലൂസിഫര്‍ രണ്ടാം ഭാഗത്തെ കുറിച്ച് ടൊവീനോ

മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ബോക്‌സോഫീസ് വിജയം സമ്മാനിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗം അണിയറയിലൊരുങ്ങുകയാണ്. യുവ താരം പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്.

മുരളി ഗോപി തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ ഒരു ശ്രദ്ധേയ വേഷം യുവ താരം ടോവിനോ തോമസും അവതരിപ്പിച്ചിരുന്നു. ജതിന്‍ രാംദാസ് എന്നു പേരുള്ള ഒരു യുവ രാഷ്ട്രീയ നേതാവ് ആയാണ് ടോവിനോ തോമസ് ഈ ചിത്രത്തില്‍ എത്തിയത്. ഇപ്പോള്‍ ലുസിഫറിന് ഒരു രണ്ടാം ഭാഗം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ടോവിനോ തോമസ് അതിലും ഉണ്ടാകുമോ എന്ന ചോദ്യം പ്രേക്ഷകര്‍ ഉയര്‍ത്തിയിരുന്നു.

ഇപ്പോഴിതാ ഓണ്‍ലുക്കേഴ്സ് മീഡിയയുമായുള്ള അഭിമുഖത്തില്‍ ടോവിനോ തോമസ് പറയുന്നത് ജതിന്‍ രാംദാസ് എന്ന കഥാപാത്രം ലുസിഫെര്‍ 2 ആയ എമ്പുരാനില്‍ ഉണ്ടാകും എന്നാണ് തന്റെ പ്രതീക്ഷ എന്നാണ്. മോഹന്‍ലാല്‍ കഥാപാത്രം ആയ അബ്രഹാം ഖുറേഷിയുടെ കഥയാണ് ഈ രണ്ടാം ഭാഗം പറയുക. ചിത്രത്തില്‍ സംവിധായകന്‍ ആയ പൃഥ്വിരാജ് സുകുമാരനും അഭിനയിക്കും. സയ്യിദ് മസൂദ് എന്ന കഥാപാത്രം ആയാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ എത്തുന്നത്. നൂറു കോടിയോളം രൂപ ആയിരിക്കും ഇതിന്റെ ബജറ്റ് എന്നാണ് സൂചന. അടുത്ത വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രം 2021-ല്‍ റിലീസ് ചെയ്യും.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം