ടൊവിനോയും കീര്‍ത്തി സുരേഷും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് വാശി. വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതല്‍ക്കു തന്നെ വാര്‍ത്തകളിലിടം നേടിയിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജൂണ്‍ 17 ന് ചിത്രം തീയേറ്ററുകളിലെത്തും. റിലീസ് പ്രഖ്യാപിച്ചു കൊണ്ട് മോഷന്‍ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
കീര്‍ത്തിയുടെ അച്ഛന്‍ സുരേഷ് കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അച്ഛന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആദ്യമായാണ് കീര്‍ത്തി അഭിനയിക്കുന്നത്. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. വിനായക് ശശികുമാര്‍ ആണ് ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത്. കൈലാസ് മേനോന്‍ ആണ് സംഗീത സംവിധാനം ഒരുക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവര്‍ സഹനിര്‍മാണം ഒരുക്കുന്നു.
ചിത്രത്തില്‍ അഭിഭാഷകരായാണ് കീര്‍ത്തിയും ടൊവിനോയും എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കീര്‍ത്തിയുടേതായി സാനി കായിധം, സര്‍ക്കാരു വാരി പാട്ട എന്നീ ചിത്രങ്ങളാണ് ഒടുവില്‍ പുറത്തിറങ്ങിയത്.